BusinessKerala NewsLatest NewsLocal NewsNews
കേരളത്തിൽ മൂന്നു ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല.

കേരളത്തിൽ വെള്ളിയാഴ്ചമുതൽ മൂന്നു ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല. അത്യാവശ്യ ഇടപാടുകൾ ഉള്ളവർ വ്യാഴാഴ്ച തന്നെ നടത്തണം. വ്യാഴാഴ്ച കഴിഞ്ഞാൽ തിങ്കളാഴ്ച മാത്രമേ ബാങ്കുകൾ തുറന്നു പ്രവർത്തിക്കൂ.
വെള്ളിയാഴ്ച ബക്രീദിന്റെ അവധിയാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ശനിയാഴ്ച ബാങ്കുകൾക്ക് അവധിയാണ്. ഞായറാഴ്ച പതിവുപോലെ ബാങ്കുകൾക്ക് അവധിയാണ്. മൂന്നാം തിയതി തിങ്കളാഴ്ച മാത്രമേ ഇനി ബാങ്കിങ് ഇടപാടുകൾ നടത്താൻ കഴിയൂ.