മദ്യക്കടകള്‍ക്ക് പൂട്ടിട്ടതോടെ പ്രതിസന്ധിയിലായി ബവ്‌കോയും.
സംസ്ഥാനത്ത് മദ്യവില്‍പനശാലകള്‍ അടച്ചിട്ടതോടെ കടുത്ത പ്രതിസന്ധിയില്‍ ബിവറേജസ്് കോര്‍പറേഷന്‍. കോവിഡ് നിയന്ത്രണം കടുത്തതോടെ സംസ്ഥാനത്ത് അടച്ചിടേണ്ടി വന്നത് 147 ഔട്ലെറ്റുകളാണ്. ഔട്ലെറ്റുകള്‍ അടഞ്ഞുകിടക്കുന്നത് ജീവനക്കാര്‍ക്കുള്ള ശമ്പളം, കട വാടക എന്നിവയെ ബാധിച്ചേക്കാമെന്നാണ് കോര്‍പറേഷന്റെ ആശങ്ക.അതേസമയം രോഗസ്ഥിരീകരണ നിരക്ക് ഉയര്‍ന്നതോടെയാണ് സംസ്ഥാനത്ത് ഔട്ലെറ്റുകള്‍ അടയ്‌ക്കേണ്ടി വന്നത്.
നിലവില്‍ പ്രവര്‍ത്തനാനുമതിയുള്ളത് ലോക്ഡൗണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ എ, ബി മാനദണ്ഡങ്ങളുള്ള തദ്ദേശസ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള മദ്യവില്‍പനശാലകള്‍ക്കാണ്. ഇതുവരെ അടച്ചത് ് ആകെയുള്ള 265 ഔട്ലെറ്റുകളില്‍ 147 എണ്ണമാണ് .
കോഴിക്കോടും,തൃശൂരും മുഴുവന്‍ ബിവറേജസ്് ഔട്ലെറ്റുകളും അടഞ്ഞുകിടക്കുന്നു. ഇതോടെ സമീപ ജില്ലകളിലെ മദ്യവില്‍പനശാലകളില്‍ തിരക്ക് വര്‍ധിച്ചിട്ടുണ്ട്. ബവ്‌റിജസ് കോര്‍പറേഷന്‍ പറയുന്നത് നിയന്ത്രണം ഇതുപോലെ തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ഔട്ലെറ്റുകള്‍ അടയ്‌ക്കേണ്ടിവരുമെന്നാണ്്.
എന്നാല്‍ സമ്പൂര്‍ണ ലോക്ഡൗണിനെത്തുടര്‍ന്ന് ഔട്ലെറ്റുകള്‍ അടഞ്ഞുകിടന്നപ്പോള്‍ വലിയ സാമ്പത്തിക നഷ്ടമാണ് കോര്‍പറേഷനുണ്ടായത്.നിലവില്‍ കോര്‍പറേഷന്റെ ആശങ്ക വീണ്ടും ഔട്ലെറ്റുകള്‍ അടഞ്ഞുകിടക്കുന്നത് ജീവനക്കാര്‍ക്കുള്ള ശമ്പളം, കട വാടക എന്നിവയെ ബാധിച്ചേക്കാമെന്നാണ്