Kerala NewsLatest NewsLaw,

വിദേശ മദ്യ വില്‍പ്പനശാലകള്‍ ഇനി ആറിരട്ടിയോ?

വിദേശമദ്യ വില്‍പ്പനശാലകളുടെ എണ്ണം സംസ്ഥാനത്ത് ആറിരട്ടി വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ.നികുതി വകുപ്പ് സെക്രട്ടറിക്ക് എക്സൈസ് കമ്മിഷണര്‍ നല്‍കിയ ശുപാര്‍ശയിലാണ് ഇക്കാര്യങ്ങള്‍ പരാമര്‍ശിക്കുന്നത്.

ഇതിന് പുറമെ മതിയായ സൗകര്യങ്ങളില്ലാത്ത 96 മദ്യവില്‍പ്പനകേന്ദ്രങ്ങള്‍ മാറ്റിസ്ഥാപിക്കാനും ശുപാര്‍ശയില്‍ പറയുന്നുണ്ട്. തിരക്കേറിയ വില്‍പ്പനകേന്ദ്രങ്ങളില്‍ കൗണ്ടറുകളുടെ എണ്ണം കൂട്ടാനും കൗണ്ടറുകള്‍ പ്രവര്‍ത്തനസമയം മുഴുവന്‍ തുറക്കാനും ശുപാര്‍ശയുണ്ട്.

അതേസമയം ഇതിനുതയ്യാറാകാത്ത ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണം.എണ്ണം കൂട്ടാനുള്ള ശുപാര്‍ശ നല്‍കിയിരിക്കുന്നത് മറ്റു സംസ്ഥാനങ്ങളായ തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ 17,000 പേര്‍ക്ക് ഒരു വിദേശമദ്യ ചില്ലറവില്‍പ്പനശാലയെന്ന നിലയില്‍ തുറക്കു്‌ബോള്‍ കേരളത്തില്‍ ഒരുലക്ഷം പേര്‍ക്ക് ഒരു വില്‍പ്പനശാലയേയുള്ളൂവെന്ന കാരണം കാണിച്ചാണ് .

വിമുക്തി അസിസ്റ്റന്റ് എക്സൈസ് കമ്മിഷണര്‍, ബിവറേജസ് കോര്‍പ്പറേഷന്‍ എം.ഡി. ചുമതലപ്പെടുത്തിയ രണ്ട് ഉദ്യോഗസ്ഥര്‍, കണ്‍സ്യൂമര്‍ ഫെഡില്‍നിന്നുള്ള രണ്ട് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സംഘം നടത്തിയ പരിശോധനയിലാണ് സംസ്ഥാനത്തെ 96 വില്‍പ്പനകേന്ദ്രങ്ങളില്‍ മതിയായ സൗകര്യങ്ങളില്ലെന്ന് കണ്ടെത്തിയത്.
നിലവില്‍ സംസ്ഥാനത്തുള്ളത് ബിവറേജസ് കോര്‍പ്പറേഷന്റെ 270 മദ്യവില്‍പ്പനശാലകളും കണ്‍സ്യൂമര്‍ഫെഡിന്റെ 39 വില്‍പ്പനശാലകളുമാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button