Editor's ChoiceKerala NewsLatest NewsLocal NewsNewsPolitics
ബാര്‍ കോഴ,മാണിക്കെതിരെ ഗൂഢാലോചനനടന്നു.

തിരുവനന്തപുരം∙ ബാര്‍ കോഴക്കേസില്‍ മന്ത്രിയായിരുന്ന കെ.എം.മാണിക്കെതിരെ ഗൂഢാലോചനനടന്നെന്ന റിപ്പോര്‍ട്ട് പുറത്ത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗൂഢാലോചന നടത്തിയെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉണ്ട്. സംഭവം മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും അറിവുള്ള കാര്യമായിരുന്നു. പി.സി.ജോര്‍ജും ജോസഫ് വാഴയ്ക്കനും അടൂര്‍ പ്രകാശും ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നു. കേരള കോണ്‍ഗ്രസിനുവേണ്ടി സ്വകാര്യ ഏജന്‍സി തയാറാക്കിയ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. എന്നാല്‍ ഇത് ഔദ്യോഗിക റിപ്പോര്‍ട്ടല്ലെന്നും ഔദ്യോഗിക റിപ്പോര്‍ട്ട് കൈവശമുണ്ടെന്നും ഇപ്പോള്‍ പുറത്തുവിടില്ലെന്നും ജോസ് കെ.മാണി ആണ് വെളിപ്പെടുത്തിയിട്ടുള്ളത്.