CovidHealthKerala NewsLatest NewsLocal News
പാലക്കാട് കീം പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന അദ്ധ്യാപികക്കും മകള്‍ക്കും കോവിഡ്.

പാലക്കാട് ജില്ലയിൽ കീം പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന അദ്ധ്യാപികക്കും മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. കഞ്ചിക്കോട് ഗവ: വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകരെയും നാല്പതോളം വിദ്യാര്‍ത്ഥികളെയും നിരീക്ഷണത്തിലാക്കി. കോവിഡ് ബാധ സ്ഥിരീകരിച്ച അധ്യാപികയുടെ മകള്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടിട്ടുണ്ട്. ഇവരുടെ അടുത്ത ബന്ധുവിന് നേരത്തെ തമിഴ്നാട്ടില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. തമിഴ്നാട്ടില്‍ ആയിരുന്ന മകളെ നാട്ടിലേക്ക് കൊണ്ടുവരുന്നതിനായി അധ്യാപിക അവിടേക്ക് പോയിരുന്നു. ഇതുവഴിയാകാം വൈറസ് ബാധ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.