informationTechtechnologyWorld

ചാറ്റ് ജിപിടിയോടെ ഹൃദയം തുറക്കുമ്പോൾ സൂക്ഷിക്കണേ…!

ചാറ്റ് ജിപിടിയോടെ ഹൃദയം തുറക്കുമ്പോൾ സൂക്ഷിക്കണമെന്നാണ് ഓപ്പൺ എഐസിഇഓ സാം ഓൾട്ട് മാൻ പറയുന്നത്. വ്യക്തിപരമായ പ്രശ്നങ്ങളോ സ്വാകാര്യ രഹസ്യങ്ങളോ തർക്കങ്ങളോ അഭ്യുഹങ്ങളോ ചാറ്റ് ജിപിടിയുമായി പങ്കുവയ്ക്കുമ്പോൾ വളരെ ശ്രദ്ധിക്കണമെന്നാണ് ഓൾട്ട് മാൻ പറയുന്നത്. കഴിഞ്ഞയാഴ്ച ഹാസ്യതാരം തിയോവോനിമിന്റെ പോഡ്കാസ്റ്റിൽ പങ്കെടുത്ത് സംസാരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ചാറ്റ് ബോട്ടുമായി നടത്തിയ സംഭാഷണങ്ങൾ നിയമപരമായി സംരക്ഷിതമല്ലെന്നും അതിനാൽ ഉപയോക്താക്കൾക്ക് നൽകുന്ന വിവരങ്ങളുടെ സ്വകാര്യത ഉറപ്പാക്കാനാകില്ലെന്നും ഓൾട്ട് മാൻ തുറന്നു പറഞ്ഞു. ഒരു കേസുണ്ടാകുമ്പോൾ ഉപയോക്താക്കൾ പങ്കുവെച്ച വിവരങ്ങൾ കോടതിയിൽ തെളിവായി ആവശ്യപ്പെടാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിങ്ങളുടെ രഹസ്യം സംരക്ഷിക്കാൻ ചാറ്റ് ജിപിടി തെറാപ്പിസ്റ്റോ വക്കീലോ അല്ല. അതുകൊണ്ട് ചാറ്റ് ജിപിടിയോട് ഹൃദയം തുറക്കുന്നതിന് മുൻപ് ചുരുങ്ങിയത് എന്താണ് ടെെപ് ചെയ്യാൻ പോകുന്നത് എന്നെങ്കിലും ചിന്തിക്കണം എന്ന് ഓൾട്ട് മാൻ പറഞ്ഞു.

ചാറ്റ് ജിപിടി പോലുള്ള എഐ പ്ലാറ്റ് ഫോമുകളിൽ സംഭാഷണങ്ങളുടെ സ്വാകാര്യത ഉറപ്പിക്കാനുള്ള ചട്ടങ്ങൾ ഇനിയും ആയിട്ടില്ല. പലയുവാക്കളും ജീവിതത്തിലെ തീരുമാനങ്ങൾ എടുക്കുവാൻ പോലും ചാറ്റ് ജിപിടിയെ ആശ്രയിക്കുന്നത് അപകടകരമായ പ്രവണതയാണ്. അത് വ്യക്തികളുടെ ചിന്താശേഷിയെയും ആത്മവിശ്വാസത്തെയും കെടുത്തുമെന്നും അദ്ദേഹം പറ‍ഞ്ഞു.

Tag: Be careful when opening your heart to Chat GPT

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button