കാണാൻ സുന്ദരി, പക്ഷെ മയക്കു മരുന്നാണ് സാറെ ഇവളുടെ മെയിൻ..മമ്മൂട്ടിക്കും ലാലേട്ടനുമൊപ്പം തകർത്തഭിനയിച്ച സ്വപ്ന സുന്ദരി .. കഞ്ചാവിന്റെ ലോകത്തിൽ സൂപ്പർ റാണി.

കാണാൻ സുന്ദരി, ആരും മോഹിച്ചു പോകും ശരീര ഭംഗി , ഒരിക്കൽ ഇന്ത്യയുടെ സൗന്ദര്യ റാണി പട്ടം കൂടെ സ്വന്തമാക്കിയ ചേച്ചിക്ക് കൂടുതൽ ഇഷ്ടം സ്വർണവും കഞ്ചാവും മയക്കു മരുന്നും ആണ്. കേരളത്തിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയോടും മോഹൻലാലിനോടും ഒപ്പം അഭിനയിച്ച മലയാളികളുടെ മനസിലും ഇടം നേടിയ രാഗിണി ദ്വിവേദ ലഹരിയുടെ ലോകത്തിലും താരമാണെന്നുള്ള റിപ്പോർട്ടുകൾ ആണ് പുറത്ത് വരുന്നത് … കര്‍ണാടകയില്‍ അടുത്തിടെ അറസ്റ്റിലായ മയക്കുമരുന്ന് മാഫിയയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം കന്നടസിനിമ മേഖലയിലേക്ക് നീട്ടിയിരിക്കുകയാണ് കന്നട നടിയായ രാഗിണി ദ്വിവേദിക്ക് മയക്കുമരുന്ന് മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമായതോടെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചു നടിയുടെ ചോദ്യം ചെയ്യൽ മലയാള സിനിമയിലെ പല പ്രമുഖരിലേക്കും നീളും എന്ന രഹസ്യ വിവരങ്ങളും പുറത്തു വരുന്നു . മലയാളത്തില്‍ മോഹന്‍ലാല്‍ ചിത്രം കാണ്ഡഹാര്‍, മമ്മൂട്ടി ചിത്രം ഫേസ് ടു ഫേസ് എന്നീ സിനിമകളില്‍ നായികയാണ് രാഗിണി. മുന്‍ മിസ് ഇന്ത്യ കന്നഡ നടിയും മോഡലുമായ രാഗിണി മുന്‍ ഫെമിന മിസ് ഇന്ത്യ കൂടിയാണ്. 2009-ല്‍ വീര മടകരി എന്ന സിനിമയിലൂടെ കന്നഡ സിനിമയില്‍ അരങ്ങേറി. രാഗിണി ഐ.പി.എസ് അടക്കമുള്ള സിനിമകളിലൂടെ കന്നഡ സിനിമാരംഗത്ത് തന്റേതായ സ്ഥാനം നേടിയെടുത്തു.
ബംഗളൂരൂ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (സി.സി.ബി) ആണ് രാഗിണിക്ക് നോട്ടീസ് നല്കി. കേസില്‍ നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (എന്‍.സി.ബി) അന്വേഷണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. കേസില്‍ ചില നിര്‍ണായക വിവരങ്ങള്‍ എന്‍.സി.ബിക്ക് ലഭിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്. രാഗിണിയുടെ സുഹൃത്തും സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായ രവിശങ്കറിനെയും ചോദ്യം ചെയ്യും.
അതേസമയം നഗരത്തിലെ മുന്തിയ ഹോട്ടലുകള്‍ കേന്ദ്രീകരിച്ചാണ് സിനിമാമേഖലയിലുള്ളവര്‍ക്ക് ഇവര്‍ മയക്കുമരുന്ന് എത്തിച്ചിരുന്നത്. മയക്കുമരുന്ന് കടത്തിന് അനൂപ് എല്ലായ്പ്പോഴും ആശ്രയിച്ചിരുന്നത് ഡാര്‍ക്ക് വെബിനെയാണ്. അമേരിക്ക, കാനഡ എന്നിവിടങ്ങളില്‍ നിന്ന് ഡാര്‍ക്ക് നെറ്റിലൂടെ ബംഗളൂരു, മുബൈ, ഗോവ, ഡല്‍ഹി എന്നിവിടങ്ങളിലേക്ക് എയര്‍കാര്‍ഗോ വഴിയും മയക്കുമരുന്ന് എത്തിച്ചതെന്നു കണ്ടെത്തിയിട്ടുണ്ട്. അനൂപ് കുമരത്ത് നിശാപാർട്ടി നടത്തിയ ഹോട്ടലിൽ അന്വേഷണസംഘം എത്തിയേക്കും. ആരാണു നിശാ പാർട്ടി ബുക്ക് ചെയ്തത്.ഏത്ര പേർ എത്തി, ആരൊക്കെ പങ്കെടുത്തു തുടങ്ങിയവ അന്വേഷിക്കുന്നതിനാണു സംഘം എത്തുന്നത്. ബംഗളൂരുവിൽ പിടിയിലായവർ സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് കുമരകത്ത് നിശാ പാർട്ടി നടത്തിയെന്ന് അനൂപ് നാർകോട്ടിക് കണ്ട്രോൾ ബ്യൂറോയ്ക്ക് മൊഴി നൽകിയിരുന്നു.പിടിയിലായ കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദ് മൂന്നാറിൽ 200 ഏക്കർ വസ്തുക്കച്ചവടത്തിലും ഇടനിലക്കാരനായതായി കേന്ദ്ര നാർകോട്ടിക്സ് കണ്ട്രോൾ ബ്യൂറോയുടെ (എൻസിബി) മൊഴി നൽകി നോട്ട് നിരോധനത്തിനു ശേഷം നടന്ന കച്ചവടത്തിൽ പല ഘട്ടത്തിലായി പണം മുടക്കിയതു കേരളത്തിലെ സിനിമ പ്രവർത്തകരാണെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്. സമീർ എന്നയാളുടെ പേരിലാണു പലർ ചേർന്നു സ്ഥലം വാങ്ങിയത്.സ്വർണക്കടത്തു കേസ് പ്രതി കെ.ടി. റമീസിന്റെ അടുത്ത സുഹൃത്തും പണം മുടക്കിയിട്ടുണ്ട്. മറിച്ചുവിൽക്കുന്നതിനെച്ചൊല്ലി പണം മുടക്കിയവർ തമ്മിൽ ഭിന്നിപ്പുണ്ടായതിനാൽ കമ്മിഷൻ തുക മുഴുവൻ ലഭിച്ചില്ല.ആദ്യം കിട്ടിയ തുക കൊണ്ടാണു ബെംഗളൂരുവിൽ പുതിയ ബിസിനസ് ആരംഭിച്ചതെന്നും അനൂപ് മൊഴി നൽകി.ബംഗളുരു കമ്മനഹള്ളിയിൽ ഹയാത്ത് എന്ന ഹോട്ടൽ തുടങ്ങുന്നതിന് ബിനീഷ് പണം നൽകി സഹായിച്ചിരുന്നു എന്നാണ് നാർകോട്ടിക് കണ്ട്രോൾ ബ്യൂറോയ്ക്ക് അനൂപ് മൊഴി നൽകിയിരിക്കുന്നത്.