BusinessCrimeKerala NewsLatest NewsLaw,Local NewsNews
അനധികൃതമായി കടത്തിയത് ഒരു കോടി രൂപയുടെ ബീഡി.
പത്തനംതിട്ട: ഒരുകോടി രൂപയുടെ ബീഡി റെയ്ഡില്‍ പിടിച്ചെടുത്തു. നികുതി വെട്ടിച്ച് സംസ്ഥാനത്തെത്തിച്ച ബീഡിയാണ് റെയ്ഡില്‍ പിടിച്ചെടുത്തത്.
ഏഴ് ജിഎസ്ടി ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് യൂണിറ്റുകളിലായി നാല്പതോളം ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് കേരളത്തിലെ എല്ലാ ജില്ലകളിലുമായി നടത്തിയ പരിശോധനയിലാണ് നികുതി വെട്ടിപ്പ് നടത്തി കടത്താന്‍ ശ്രമിച്ച ബീഡി പിടികൂടിയത്.
നികുതി വെട്ടിച്ച് ബീഡി കടത്തുന്നതായുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്ന് മാസങ്ങളായി ജിഎസ്ടി ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് നിരീക്ഷണം നടത്തിവരികയായിരുന്നു. ഇതിനൊടുവിലായി കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നിന്നും ബീഡി കണ്ടെത്തുകയായിരുന്നു.
അതേസമയം ഇരുപത് കോടിയോളം രൂപയുടെ ബീഡി ഇതിനോടകം കടത്തിയിട്ടുണ്ടാകും എന്ന വിവരമാണ് ലഭിക്കുന്നത്. അന്വേഷണം പുരോഗമിക്കുകയാണ്.