DeathLatest NewsNationalUncategorized
ബംഗാളി സംവിധായകൻ ബുദ്ധദേവ് ദാസ് ഗുപ്ത അന്തരിച്ചു
കൊൽക്കത്ത: വിഖ്യാത ബംഗാളി സംവിധായകൻ ബുദ്ധദേവ് ദാസ് ഗുപ്ത(77) അന്തരിച്ചു. വാർധക്യസംബന്ധമായ അസുഖങ്ങളെത്തുടർന്ന് കൊൽക്കത്തയിലെ വീട്ടിൽ ചികിത്സയിലിരിക്കേയാണ് മരണം. വൃക്കസംബന്ധമായ അസുഖങ്ങളെ തുടർന്ന് അദ്ദേഹം ഡയാലിസിസിന് വിധേയനായിരുന്നുവെന്നും ബന്ധുക്കൾ അറിയിച്ചു.
ബുദ്ധദേവ് ദേവ് ദാസ്ഗുപ്തയുടെ അഞ്ച് ചിത്രങ്ങൾക്ക് മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. രണ്ട് തവണ മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
2008 ൽ സ്‌പെയ്ൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ആജീവനാന്ത സംഭാവനകൾക്കുള്ള പുരസ്‌കാരം നൽകി ആദരിച്ചിട്ടുണ്ട്. ഭാഗ് ബഹദൂർ, ലാൽ ദർജ, കാലപുരുഷ്, തഹേദാർ കഥ എന്നിവയാണ് ബുദ്ധദേവ് ദാസ് ഗുപ്തയുടെ ശ്രദ്ധേയ ചിത്രങ്ങൾ.