വീടുകളുടെ വിലക്കയറ്റത്തില്‍ ബെംഗളൂരു നാലാമൻ

ബെംഗളൂരു:നഗരങ്ങളിലെ പ്രീമിയം വീടുകളുടെ വിലക്കയറ്റത്തില്‍ ആഗോളതലത്തില്‍ ബെംഗളൂരു നാലാംസ്ഥാനത്ത്. റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്റ് സ്ഥാപനമായ നൈറ്റ് ഫ്രാങ്ക് തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ബെംഗളൂരു ആദ്യ പത്തില്‍ ഇടംപിടിച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വിലയില്‍ 25.2 ശതമാനം വര്‍ധന രേഖപ്പെടുത്തിയ ദക്ഷിണകൊറിയന്‍ തലസ്ഥാനമായ സീയോള്‍ ആണ് പട്ടികയില്‍ മുന്നില്‍. ജപ്പാനിലെ ടോക്കിയോ രണ്ടാംസ്ഥാനത്തും (16.3%) ദുബൈ മൂന്നാംസ്ഥാനത്തും (15.8%) ആണ്. ഹൗസിംഗ് പ്രോപ്പര്‍ട്ടികളുടെ വില ഒരു വര്‍ഷത്തിനിടെ 10.2 ശതമാനമാണ് ബെംഗളൂരുവില്‍ വര്‍ധിച്ചത്. പട്ടികയില്‍ മുംബൈ ആറാംസ്ഥാനത്തും ഡല്‍ഹി 15-ാമതുമാണ്. മുംബൈയില്‍ 8.7 ശതമാനവും ഡല്‍ഹിയില്‍ 3.9 ശതമാനവും ഒരു വര്‍ഷത്തിനിടെ വില ഉയര്‍ന്നു. ആഗോള തലത്തില്‍ പ്രീമിയം പ്രോപ്പര്‍ട്ടി വില 2.3 ശതമാനം വരെയാണ് കഴിഞ്ഞ 12 മാസത്തിനിടെ വര്‍ധിച്ചത്. ഇതുമായി തട്ടിച്ചു നോക്കുമ്പോള്‍ ബെംഗളൂരു ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നഗരങ്ങളിലെ വര്‍ധന ഇരട്ടിയിലധികമാണ്. നഗരങ്ങളില്‍ സമ്പന്നരുടെ എണ്ണം വര്‍ധിക്കുന്നതതാണ് ഇന്ത്യയില്‍ പ്രീമിയം പ്ലോട്ടുകളുടെ ലഭ്യതയിൽ വില അതിവേഗം ഉയരാന്‍ കാരണമെന്നാണ് റിപ്പോർട്ട്