CovidKerala NewsLatest News
ഇപ്പോള്‍ പേടി കേരള യാത്രക്കാരെ , കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് ബംഗളൂരുവില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ബംഗളൂരു കോര്‍പറേഷന്‍. കേരളത്തിലെ ഉയര്‍ന്ന ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കാണ് തീരുമാനത്തിന് പിന്നില്‍. 72 മണിക്കൂറിന് മുന്‍പെടുത്ത ആര്‍ ടി – പി.സി.ആര്‍ പരിശോധന ഫലമാണ് ഹാജരാക്കേണ്ടത്.
സ്വകാര്യ കമ്ബനികള്‍, സ്കൂളുകള്‍, കോളേജുകള്‍ തുടങ്ങിയവര്‍ക്ക് ഇത് സംബന്ധിച്ചു ബംഗളൂരു കോര്‍പറേഷന്‍ നിര്‍ദേശം നല്‍കി. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വരുന്നവര്‍ പരിശോധനക്ക് വിധേയരായി പരിശോധന ഫലം വരുന്നത് വരെ ക്വോറന്റൈനില്‍ കഴിയണമെന്നും ബംഗളൂരു കോര്‍പറേഷന്‍ വ്യക്തമാക്കി.