വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി രണ്ടാം ലാവ്‌ലിന്‍,നടന്നത് എട്ട് കോടിയുടെ അഴിമതിയെന്ന് ബെന്നി ബെഹനാന്‍

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി രണ്ടാം ലാവ്‌ലിന്‍ എന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍. പദ്ധതിയുടെ പേരില്‍ എട്ട് കോടിയുടെ അഴിമതിയാണ് നടന്നത്. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ഇടപാടില്‍ മുഖ്യമന്ത്രിക്കും മന്ത്രി എ.സി മൊയ്തീനും കമ്മീഷന്‍ കിട്ടിയിട്ടുണ്ടെന്നും ബെന്നി ബെഹനാന്‍ ആരോപിച്ചു. മന്ത്രി എ.സി മൊയ്തീന്‍ ചെയ്തിട്ടുള്ള ഓരോ പ്രവര്‍ത്തനങ്ങളും നടപടിക്രമങ്ങള്‍ തെറ്റിച്ചുകൊണ്ടാണെന്നും ബെന്നി ബെഹനാന്‍ ആരോപിക്കുന്നു.
യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്നും ബാങ്ക് മുഖേന 19 കോടി രൂപ രണ്ട് തവണയായി കൈമാറിയിട്ടുണ്ടെന്നും എന്നാല്‍ 12 കോടി രൂപ മാത്രമേ പദ്ധതിയില്‍ ചെലവഴിച്ചിട്ടുള്ളൂവെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു. ഇതില്‍ മൂന്നരക്കോടിയുടെ വിഹിതം സ്വപ്നക്കും ശിവശങ്കറിനും മുഖ്യമന്ത്രിക്കും മൊയ്തീനും കിട്ടിയിട്ടുണ്ടെന്നും ബെന്നി ബെഹ്നാന്‍ പറഞ്ഞു. അതേസമയം സംഭവത്തില്‍ സി.ബി.ഐ അന്വേഷണമാണ് യു.ഡി.എഫ് ആവശ്യപ്പട്ടിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഒരു കോടി രൂപയുടെ ക്രമക്കേടാണ് നടന്നിരിക്കുന്നതെന്ന് നേരത്തേ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഒരു കോടിയല്ല എട്ട് കോടി രൂപയുടെ അഴിമതിയാണ് നടന്നിരിക്കുന്നത് എന്നാണ് ബെന്നി ബെഹ്നാന്‍ പറയുന്നത്.
ഈ രണ്ടാം ലാവ്‌ലിന്‍ അഴിമതി സി.ബി.ഐ അന്വേഷിക്കണം. ഈ വിഷയം യു.ഡി.എഫ് എറ്റെടുക്കുകയാണെന്നും ബെന്നി ബെഹ്നാന്‍ കൊച്ചിയിൽ പറഞ്ഞു.