പച്ചക്കു പറയുന്നു…സ്വകാര്യ വാഹനങ്ങൾ ഇനി… ‘സ്വ’ കാര്യമല്ല ;വരുന്നു പ്രൈവറ്റ് വെഹിക്കിൾ ഓണേഴ്സ് അസോസിയേഷൻ.. നീതികു വേണ്ടി .. നിങ്ങൾക്കു വേണ്ടി

സ്വകാര്യ വാഹനങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കുന്നതിനായി സംസ്ഥാനത്ത് ആദ്യമായി ഒരു സംഘടന നിലവിൽ വരുന്നു …പ്രൈവറ്റ് വെഹിക്കിൾ ഓണേഴ്സ് അസോസിയേഷൻ ” സ്വകാര്യ വാഹനങ്ങൾക്കെതിരെ വർധിച്ചു വരുന്ന അനധികൃത പിഴ ഈടാക്കലും , യാത്രക്കാരനെതിരെയുള്ള ഉദ്യോഗസ്ഥരുടെ അപമര്യാദയായ പെരുമാറ്റവും , സുരക്ഷിതമല്ലാത്ത റോഡും തുടങ്ങി സ്വകാര്യവാഹന യാത്രക്കാർക്കെതിരെ ഉണ്ടാകുന്ന അവകാശ , നിയമ ലംഘനങ്ങൾ ഇല്ലാതാക്കുവാനും അതേ സമയം യാത്രക്കാരൻ്റെ സമീപനവും റോഡിലെ ഇടപെടലും കൃത്യമാക്കുന്നതാണ് സംഘടനയുടെ ലക്ഷ്യം. ബെന്നി ജോസഫ് ജനപക്ഷവും നവകേരള ന്യൂസും സംയുക്തമായാണ് സംഘടന രൂപീകരണത്തിന് നേതൃത്വം നൽകുന്നത്.
സ്വകാര്യ വാഹന യാത്രക്കാരനെതിരെ നിയമ ലംഘനനമോ അനധികൃത അച്ചടക്ക നടപടിയോ ഉണ്ടായാൽ, യാത്രക്കാരൻ്റെ ഭാഗത്ത് തെറ്റില്ല എന്ന് ഉറപ്പുണ്ടേൽ നമുക്ക് സംഘടനയുമായി ബന്ധപ്പെടാം. ഒപ്പം തന്നെ വർഷങ്ങളായി തുടരുന്ന അനധികൃത ടോൾ പിരിവ് , റോഡിൻ്റെ ശോച്യാവസ്ഥ , നിർമാണ പ്രവൃത്തി നീണ്ടുപോകൽ തുടങ്ങിയ അനസ്ഥക്കെതിരെ നിയമ പോരാട്ടത്തിനും സംഘടന ലക്ഷ്യമിടുന്നുണ്ട് . രാഷ്ട്രീയ മുഖം നൽകാതെ തീർത്തും ജനകീയമായ രീതിയാവും സംഘടന നടത്തിപ്പിനായി അവലംബിക്കുക . സംഘടനയുടെ നേതൃസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നയാൾക്ക് 2 വർഷമാവും കാലാവധി. തുടർന്നുള്ള രണ്ട് വർഷത്തേക്ക് അ വ്യക്തിക്ക് തൽസ്ഥാനത്തേക്ക് മത്സരിക്കാൻ സാധിക്കില്ല. ഇങ്ങനെയാണ് ഭാരവാഹിത്വ രീതികൾ ക്രമീകരിച്ചിരിക്കുന്നത്.
സംഘടനയുടെ പ്രവർത്തനം സുഗമമാക്കുന്നതിന് ഒരോ പഞ്ചായത്തിലും 20 പേർ വരെ ഉൾക്കൊള്ളുന്ന ഒരു കൂട്ടായമ രൂപീകരിക്കും. സംഘടനയിലെ അംഗങ്ങൾക്ക് യാത്രാവേളയിൽ ചെറിയ സാങ്കേതിക ബുദ്ധിമുട്ടുകൾ മുതൽ അപകടം വരെ ഉണ്ടായാൽ ഈ കൂട്ടായ്മയെ ബന്ധപ്പെടാം. ഇതിനായുള്ള ഒരോ പ്രദേശത്തെയും ഫോൺ നമ്പറുകൾ ഉൾപ്പടെ സംഘടന ലഭ്യമാക്കും. സംഘടനയുടെ മുഴുവൻ വിശദാംശങ്ങളും ഫോൺ നമ്പറുകളും വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. മെമ്പർഷിപ്പിനായി ഒരു വർഷത്തേക്ക് ഒരോ അംഗത്തിൽ നിന്നും 10 രൂപ ഈടാക്കാനുമാണ് തീരുമാനം. അപകട രഹിത ഡ്രൈവിങ്ങ് എന്നതിനൊപ്പം മികച്ചൊരു റോഡ് സംസ്ക്കാരവും സാക്ഷരതയും ഉണ്ടാക്കാൻ.. വലിപ്പ ചെറുപ്പം ഇല്ലത്തെ നമ്മുക്ക് ഒരോരുത്തർക്കും സംഘടനയുടെ ഭാഗമാകാം.. നന്മക്കായി നീതിക്കു വേണ്ടി പൊരുതാം ബെന്നി ജോസഫ് ജനപക്ഷം,ബെന്നി ജോസഫ് ജനപക്ഷം