Kerala NewsLatest NewsUncategorized
‘സർവ പ്രതീക്ഷയും കൈവിടുമ്പോൾ മനുഷ്യൻ ദൈവത്തിൽ ആശ്രയിക്കുന്നത് സ്വാഭാവികം’
ഫേസ്ബുക്ക് പ്രൊഫൈൽ ചിത്രം അയ്യപ്പന്റേതാക്കിയ ചാണ്ടി ഉമ്മന് പരിഹാസവുമായി എഴുത്തുകാരൻ ബെന്യാമിൻ. സർവ പ്രതീക്ഷയും കൈവിടുമ്ബോൾ മനുഷ്യൻ ദൈവത്തിൽ ആശ്രയിക്കുന്നത് സ്വാഭാവികമാണെന്നും അയ്യപ്പാ ഈആ ആത്മാവിന് കൂട്ടായിരിക്കണേ എന്നുമാണ് ചാണ്ടി ഉമ്മന്റെ പ്രൊഫൈൽ ചിത്രം പങ്കുവച്ച് ബെന്യാമിൻ ഫേസ്ബുക്കിൽ കുറിച്ചത്.
വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് ചാണ്ടി ഉമ്മൻ പ്രൊഫൈൽ ചിത്രം മാറ്റിയത്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ശബരിമല വിഷയം ആദ്യം ഉന്നയിച്ചത് ഉമ്മൻ ചാണ്ടിയായിരുന്നു. ചാണ്ടി ഉമ്മന്റെ കവർ ചിത്രം ശബരിമലയാണ്.