തിരുവനന്തപുരം: നിയന്ത്രണങ്ങളോടെ ബാറുകളില്‍ മദ്യവില്‍പന പുനരാരംഭിച്ചതോടെ മദ്യക്കടകള്‍ക്കു മുന്‍പിലെ തിരക്കു കുറഞ്ഞെന്ന് ബവ്‌കോ. ബവ്‌കോ മദ്യക്കടകളില്‍ കൂടുതല്‍ കൗണ്ടറുകള്‍ ഏര്‍പ്പെടുത്തിയതോടെ മദ്യക്കടകള്‍ക്കു മുന്‍പിലെ തിരക്ക് കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് ബവ്‌റിജസ് കോര്‍പറേഷന്‍ അവകാശപ്പെടുന്നത്. അതേസമയം കോവിഡ് മാനദണ്ഡം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചട്ടം ലംഘിച്ച് മദ്യക്കടകള്‍ക്കു മുന്‍പില്‍ തിരക്കുണ്ടായി. ഇതിനെതിരെ കോടതി കേസെടുത്തിരുന്നു.
ഈ പശ്ചാത്തലത്തിലാണ് ഇങ്ങനൊരു അവകാശവാദവുമായി ബവ്‌കോ വരുന്നത്. ബവ്‌കോയുടെ നിലപാടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പുതിയ പരിഷ്‌കരണ നടപടികള്‍ തിരക്കു കുറച്ചെന്നു കാണിച്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയാണ്. ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനത്തിലൂടെ ബവ്‌കോയിലെ മദ്യവില്‍പന നടത്തുന്ന നടപടി കൂടി ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കുന്നത്.
ബവ്റിജസ് കോര്‍പറേഷന്റെ വെബ്സൈറ്റില്‍ നിന്ന് മദ്യത്തില്‍ ഇഷ്ട ബ്രാന്‍ഡ് തെരഞ്ഞെടുത്ത് ആവിശ്യാനുസരണം ഇനി ഓണ്‍ലൈന്‍ പേയ്മെന്റ് നടത്തി മദ്യം വാങ്ങാന്‍ സാധിക്കും. ഔട്‌ലെറ്റിലെറ്റില്‍ മദ്യത്തിനായി പണമടച്ചതിന്റെ ഇരസീതുമായി പോയാല്‍ മതിയാകും. ഇതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ 9 ബവ്കോ ഔട്‌ലെറ്റുകളിലായി പരീക്ഷണം നടത്തുകയാണ്. ഒരു മാസത്തിനകം ഓണ്‍ലൈന്‍ പേയ്മെന്റ് സംവിധാനം വരും. ഇത് വിജയകരമായാല്‍ തുടര്‍ന്ന് മറ്റു ജില്ലകളിലേക്ക് ഈ പദ്ധതി നടപ്പിലാക്കാനാണ് ബവ്കോ തീരുമാനിച്ചിരിക്കുന്നത്.
ഔട്‌ലെറ്റിലുള്ള സ്റ്റോക്കുകളുടെയും, അതിന്റെ വിലയുടെയും വിവരങ്ങള്‍ കോര്‍പറേഷന്റെ കീഴിലെ വെബ്സൈറ്റില്‍ ഉണ്ടാകും. ആവശ്യമുള്ളതു തിരഞ്ഞെടുക്കാം. അതിനാല്‍ സൈറ്റില്‍ പ്രവേശിച്ച് മൊബൈല്‍ നമ്പര്‍ നല്‍കി സൗകര്യപ്രദമായ ഔട്‌ലെറ്റ് തിരഞ്ഞെടുക്കാം. തുടര്‍ന്ന് പേയ്മെന്റ് ഗേറ്റ്വേയിലൂടെ നെറ്റ് ബാങ്കിങ്, പേയ്മെന്റ് ആപ്പുകള്‍ വഴി പണമടയ്ക്കാം.പണമടച്ച വിവരം ബന്ധപ്പെട്ട ഔട്‌ലെറ്റിലുമെത്തുംഇതിലൂടെ വരി നില്‍ക്കാതെ മദ്യം വാങ്ങാം എന്നാണ് ബെവ്കോയുടെ വിശദീകരണം.