സ്വകാര്യ ബസുകളിൽ സംവരണം ചെയ്തിരിക്കുന്ന സീറ്റുകൾ കൈയ്യടക്കുന്നവർ സൂക്ഷിക്കുക; ഇനി മോട്ടോർ വാഹനവകുപ്പിന്റെ ഷാഡോ പട്രോളിംഗ്
സ്വകാര്യ ബസുകളിൽ സംവരണം ചെയ്തിരിക്കുന്ന സീറ്റുകൾ കൈയടക്കി ആധിപഥ്യം കാണിക്കുന്നവർ സൂക്ഷിക്കുക. നിങ്ങളെ നല്ല കുട്ടികളാക്കാൻ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥൻ ഇനി ‘കണ്ടക്ടർ’ വേഷത്തിലെത്തും. ബസുകളിൽ സ്ത്രീകൾക്കും മു തിർന്ന പൗരൻമാർക്കും ഭിന്ന ശേഷിക്കാർക്കുമായി സംവരണം ചെയ്തിരിക്കുന്ന സീറ്റുകൾ വിട്ടുനൽകാത്തവർക്കെതിരേ നടപടിയും ഇതു ചോദ്യം ചെ യ്യാൻ മടിക്കുന്ന കണ്ടക്ടർമാർക്കെതിരേ പിഴ ചുമത്തിയും പരിശോധന കടുപ്പിക്കാനാണ് തീരുമാനം.
കഴിഞ്ഞ ദിവസം മുതിർന്ന പൗരൻമാർക്ക് സംവരണ ചെയ്ത സീറ്റിൽ ‘പൂച്ചയുറക്കം’ നടിച്ച് ഇരുന്ന യുവാവിനെ എഴുന്നേൽപ്പിക്കാൻ തയ്യാറാകാതിരുന്ന ബസ് കണ്ടക്ടർക്ക് 500 രൂപ പിഴയിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സ്വകാര്യബസുകളിൽ നിയമം ലംഘിക്കുന്നവരെ കണ്ടെത്താൻ ഷാഡോ പട്രോളിങ് സംഘത്തെ നിയോഗിക്കാൻ തീരുമാനിച്ചത്. ചില ബസ് കണ്ടക്ടർമാർ ഇതു കാണുമ്പോൾ സീറ്റിലുള്ളവരെ എഴുന്നേൽപ്പിച്ച് സ്ത്രീകൾക്കും പ്രായമുള്ളവർക്കും ഭിന്നശേഷി ക്കാർക്കും നൽകാറുമുണ്ട്. ഒരു വിഭാഗം ബസുകാരും യാത്രക്കാരും ഇതൊന്നും നോക്കാറുമില്ല. സീറ്റ് വിട്ടുനൽകാത്തവരെ പിഴ അടപ്പി ക്കുന്നതിന് പുറമേ ബോധവത്കരണ ക്ലാസിലും പങ്കെടുപ്പിക്കും.
Tag; Beware of those occupying reserved seats in private buses; Motor Vehicles Department to conduct shadow patrols