Editor's ChoiceEducationKerala NewsLatest NewsLocal NewsNationalNews

സി.ബി.എസ്.ഇ 2021 അദ്ധ്യയന വർഷത്തെ ബോർഡ് പരീക്ഷകൾ മാ‌റ്റി,ജനുവരി, ഫെബ്രുവരി മാസങ്ങളിലെ പ്രാക്‌റ്റിക്കൽ പരീക്ഷകളും ഉണ്ടാകില്ല.

ന്യൂഡൽഹി / സി.ബി.എസ്.ഇ 2021 അദ്ധ്യയന വർഷത്തെ ബോർഡ് പരീക്ഷകൾ മാ‌റ്റിവച്ചതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പോഖ്രിയാൽ അറിയിച്ചു. ജനുവരി, ഫെബ്രുവരി മാസങ്ങളിലെ പ്രാക്‌റ്റിക്കൽ പരീക്ഷകളും ഉണ്ടാകില്ല. നിലവിലെ വൈറസ് രോഗ സാഹചര്യത്തിൽ പരീക്ഷകൾ നടത്താൻ സാദ്ധ്യമല്ലെന്നും, മാർച്ച് മാസത്തിൽ പരീക്ഷകൾ ഉണ്ടാകുമോയെന്ന കാര്യം സാഹചര്യം വിലയിരുത്തിയ ശേഷം മാത്രമേ പറയാനാകൂവെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. രാജ്യത്ത് സാഹചര്യം അനുകൂലമല്ലാത്തതിനാൽ പരീക്ഷ നടത്തുന്നതിനെ കുറിച്ച് വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും ഉണ്ടായിരുന്ന ആശങ്കകൾ ഇതോടെ ഒഴിഞ്ഞു. പരീക്ഷാ തീയതി എന്നാണെന്ന് നിരവധി അദ്ധ്യാപകർ കേന്ദ്രമന്ത്രിയോട് ട്വി‌റ്ററിലൂടെ ചോദിച്ചിരുന്നു. ചിലർ അൽപം കൂടി സമയം നീട്ടി നൽകണം എന്നാവശ്യപ്പെട്ടപ്പോൾ മ‌റ്റുചിലർ ഇക്കാര്യത്തിൽ വ്യക്തത വരുത്തണം എന്നാണ് ആവശ്യപ്പെട്ടിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button