CinemaKerala NewsLatest News

ഭാഗ്യലക്ഷ്മിക്ക്‌ മുന്‍ ഭര്‍ത്താവിന്റെ മരണവാര്‍ത്തയറിയിച്ച്‌ ബിഗ്‌ബോസ്

ബിഗ് ബോസ് മൂന്നാം സീസണിലെ മത്സരാര്‍ത്ഥിയാണ് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. കഴിഞ്ഞ ദിവസം ഭാഗ്യലക്ഷ്മിയെ തേടിയെത്തിയത് മുന്‍ ഭര്‍ത്താവ് രമേശ് കുമാറിന്റെ മരണവാര്‍ത്തയാണ്.കണ്‍ഫെഷന്‍ റൂമിലേക്ക് വിളിച്ചുവരുത്തി ബിഗ് ബോസാണ് ഇക്കാര്യം അവരെ അറിയിച്ചത്.

മുന്‍ ഭര്‍ത്താവിന്റെ വിയോഗ വാര്‍ത്ത അറിയിക്കുന്നതിനൊപ്പം നാട്ടില്‍ പോകണമോയെന്നും ബിഗ് ബോസ് ചോദിച്ചു. കുറച്ചുനാളായി അദ്ദേഹം അസുഖബാധിതനാണെന്നും, മത്സരത്തില്‍ പങ്കെടുക്കാന്‍ വരുന്നതിന് മുന്‍പ് പോയി കണ്ടിരുന്നെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. അതോടൊപ്പം തങ്ങള്‍ വിവാഹ മോചിതരായതുകൊണ്ട് തന്നേക്കാളും അവിടെ മക്കളുടെ സാന്നിദ്ധ്യമാണ് അവിടെ വേണ്ടതെന്നും അവര്‍ പറഞ്ഞു.

മക്കളോട് സംസാരിക്കാനുള്ള അവസരം ഒരുക്കണമെന്നും ബിഗ്‌ബോസിനോട് ഭാഗ്യലക്ഷ്മി ആവശ്യപ്പെട്ടു. ഇത് അദ്ദേഹം അനുവദിക്കുകയും ചെയ്തു. 1985ലായിരുന്നു ഭാഗ്യലക്ഷ്മിയുടെയും രമേശ് കുമാറിന്റെയും വിവാഹം. ദമ്ബതികള്‍ പിന്നീട് വേര്‍പിരിഞ്ഞു. രണ്ട് മക്കളുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button