സ്വര്‍ണക്കടത്ത് കേസിലെ സാക്ഷി റമീസിനെ ഇടിച്ച കാര്‍ ഡ്രൈവര്‍ മരിച്ചു.
കണ്ണൂര്‍: സ്വര്‍ണക്കടത്ത് കേസിലെ സാക്ഷി റമീസിനെ ഇടിച്ച കാര്‍ ഡ്രൈവര്‍ മരിച്ചു. തളാപ്പ് സ്വദേശി പി വി അശ്വിനാണ് മരിച്ചത്. സ്ഥിരം മദ്യപാനിയായിരുന്ന അശ്വിനെ കഴിഞ്ഞ ദിവസം ചോര ഛര്‍ദ്ദിച്ച് അവശനിലയിലായതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
തുടര്‍ന്ന് ആശുപത്രിയില്‍ വച്ചാണ് ഇയാള്‍ മരണപ്പെട്ടത്. ആന്തരിക രക്തസ്രവമാണ് അശ്വിന്റെ മരണത്തിന് കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. അതേസമയം കഴിഞ്ഞ മാസമായിരുന്നു സ്വര്‍ണക്കടത്ത് കേസ് പ്രതി അര്ജുന് ആയങ്കിയുടെ സ്നേഹിതനും കേസിലെ സാക്ഷിയുമായ റമീസിന്റെ ബൈക്കുമായി അശ്വിന്റെ കാറ് ഇടിച്ചിരുന്നത്.
അപകടത്തില്‍ സാരമായി പരിക്കേറ്റ റമീസ് മരണപ്പെടുകയായിരുന്നു. എന്നാല്‍ അന്ന് റമീസിന്റെ അപകടമരണം വലിയ വിവാദം ശൃഷ്ടിച്ചിരുന്നു.
നിയമസഭയിലുള്‍പ്പെടെ സര്‍ക്കാരിനെതിരയുള്ള ആയുധമായി പ്രതിപക്ഷം റമീസിന്റെ മരണത്തെ കൊണ്ടുവന്നിരുന്നു. പക്ഷേ അതൊരു സ്വാഭാവിക വാഹനാപകടമായിരുന്നെന്ന് പിന്നീട് തെളിഞ്ഞിരുന്നു.