ഭൂട്ടാൻ കാർ കടത്ത് കേസ്; മമ്മൂട്ടിയുടെയും ദുൽഖർ സൽമാന്റെയും പൃഥ്വിരാജിന്റെയും വീടുകളിൽ ഇ.ഡി പരിശോധന

ഭൂട്ടാൻ കാർ കടത്ത് കേസിനെ തുടർന്ന് മമ്മൂട്ടിയുടെയും ദുൽഖർ സൽമാന്റെയും പൃഥ്വിരാജിന്റെയും വീടുകളിൽ ഇ.ഡി പരിശോധന നടന്നു. ദുൽഖറിന്റെ വീട്ടടക്കം 17 ഇടങ്ങളിലാണ് ഒരേസമയം റെയ്ഡ് നടന്നത്. കസ്റ്റംസ് പരിശോധനയ്ക്ക് പിന്നാലെയാണ് ഇ.ഡിയും അന്വേഷണം ആരംഭിച്ചത്.
മമ്മൂട്ടിയുടെ പഴയ വീട്ടായ ‘മമ്മൂട്ടി ഹൗസിലും’ ഇപ്പോൾ അദ്ദേഹം താമസിക്കുന്ന കടവന്ത്രയിലെ വീട്ടിലുമാണ് പരിശോധന നടന്നത്. കടവന്ത്രയിലെ വീട്ടിലാണ് ദുൽഖർ ഇപ്പോൾ താമസിക്കുന്നത്.
അതോടൊപ്പം അമിത് ചക്കാലയ്ക്കലിന്റെയും വിദേശ വ്യാപാരി വിജേഷ് വർഗീസിന്റെയും വാഹന ഡീലർമാരുടെയും വീടുകളിലും പരിശോധന പുരോഗമിക്കുകയാണ്. കോട്ടയം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലെയും ചെന്നൈയിലെയും വിവിധ സ്ഥലങ്ങളിലായാണ് റെയ്ഡ് നടക്കുന്നതെന്ന് വിവരം. ഫെമ നിയമലംഘനവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് ഈ നടപടി എന്നാണ് ഇ.ഡി വ്യക്തമാക്കുന്നത്.
Tag: Bhutan car smuggling case; ED searches the homes of Mammootty, Dulquer Salmaan and Prithviraj