Uncategorized

ഭൂട്ടാൻ വാഹനക്കടത്ത് ; വിദേശനിർമ്മിത കാറുകളുടെ വിൽപ്പന, അമിത് ചക്കാലയ്ക്കൽ മുഖ്യ ഇടനിലക്കാരനെന്ന് കസ്റ്റംസ്

കോയമ്പത്തൂരിലെ വാഹനമാഫിയയുമായി അമിത്തിന് അടുത്ത ബന്ധമെന്നും കസ്റ്റംസ് കണ്ടെത്തി

ഭൂട്ടാൻ വാഹനകള്ളക്കടത്ത് കേസില്‍ നടന്‍ അമിത് ചക്കാലയ്ക്കലിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താൻ ഒരുങ്ങി കസ്റ്റംസ് .വിദേശ നിര്‍മിത കാറുകളുടെ വില്‍പനയില്‍ അമിത് മുഖ്യഇടനിലക്കാരനെന്ന് കസ്റ്റംസ് പറയുന്നു. കോയമ്പത്തൂരിലെ വാഹനമാഫിയയുമായി അമിത്തിന് അടുത്ത ബന്ധമെന്നും കസ്റ്റംസ് കണ്ടെത്തി.

അമിത്തിന്‍റെ കഴിഞ്ഞ വര്‍ഷങ്ങളിലെ ഇടപാടുകളിലും കസ്റ്റംസ് സമഗ്രമായി അന്വേഷണം നടത്തും. തമിഴ്നാട് വാഹനമാഫിയ സംഘത്തിലെ കണ്ണിയെ കേസില്‍ ചോദ്യം ചെയ്തുകഴിഞ്ഞു. മിക്ക കള്ളക്കടത്ത് വാഹനങ്ങളും രജിസ്റ്റര്‍ ചെയ്തത്  ഷിംല റൂറല്‍ ആര്‍ടി ഓഫിസിലാണെന്നാണ് കണ്ടെത്തല്‍. വാഹനക്കള്ളക്കടത്ത് സംഘത്തിലെ മുഖ്യ കണ്ണിയെന്ന് സംശയിക്കുന്ന അസം സ്വദേശി മാഹിനായും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.  മാഹിന്‍റെ പേരിലുള്ള ലാന്‍ഡ് ക്രൂസര്‍ വാഹനമാണ് ഇന്നലെ കുണ്ടന്നൂരിലെ വര്‍ക്ഷോപ്പില്‍ നിന്ന് കണ്ടെത്തിയത്. 

Bhutan vehicle smuggling: Customs says Amit Chakkalakal is the main intermediary for the sale of foreign-made cars.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button