CinemaLatest News

ബിഗ്ബോസിലേക്ക് ലക്ഷ്മി വീണ്ടും വരുന്നോ?

പ്രശ്നഭരിതമായ ബിഗ്ബോസ് മൂന്നാം ആഴ്ച പൂർത്തിയാക്കാൻ തയ്യാറെടുക്കുകയാണ്. നാലാം ആഴ്ചയിലെ ക്യാപ്റ്റനായി ആര് എത്തുമെന്നും ക്യാപ്റ്റൻസി ടാസ്കിലേക്ക് ഉള്ള മത്സരം എങ്ങനെയായിരിക്കുമെന്നുമൊക്കെ അറിയാനായി കാത്തിരിക്കുകയാണ് ബിഗ്ബോസ് പ്രേമികളും. അതിനിടെ ലക്ഷ്മി ജയനെ ഷോയിൽ നിന്ന് പുറത്താക്കേണ്ടിയിരുന്നില്ല എന്ന അഭിപ്രായം സോഷ്യൽ മീഡിയയിൽ ഉയർന്നിരിക്കുകയാണ്.

വീട്ടിനുള്ളിലേക്ക് ഒരു അതിഥി എത്തുന്നതായി കഴിഞ്ഞ ദിവസം തന്നെ ചാനൽ അധികാരികൾ സൂചന നൽകിയിരുന്നു. ആരാവണം അതിഥി എന്ന ക്യു ആൻ്റ് എ സെഷനൊക്കെ ചാനൽ സോഷ്യൽ മീഡിയയിലൂടെ നടത്തുകയും ചെയ്തിരുന്നു. ആദ്യം പുറത്ത് പോയ ലക്ഷ്മി ജയനെ വീട്ടിലേക്ക് വീണ്ടും എത്തിക്കണമെന്ന ആവശ്യമുന്നയിച്ച് നിരവധി പേരും രംഗത്തെത്തിയുരുന്നു. ലക്ഷ്മിയായിരുന്നില്ല വീട്ടിൽ നിന്ന് ആദ്യം പുറത്ത് പോകേണ്ടിയിരുന്ന മത്സരാർത്ഥി എന്ന തരത്തിലടക്കം ചർച്ചകൾ പുരോഗമിച്ചിരുന്നു. അതിനൊക്കെ ഒടുവിൽ വീട്ടിനുള്ളിലേക്ക് ഈ ആഴ്ചാവസാനമെത്തുന്ന അതിഥി ആരാണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ബിഗ്ബോസ് പ്രേമികളും.

അതിനിടെ ചാനലിൻ്റെ ഭാഗത്തു നിന്നു തന്നെ പ്രേക്ഷകർക്ക് ലഭിച്ച മറ്റൊരു വിവരം ലഭിച്ചിരിക്കുകയാണ് ഇപ്പോൾ. ബിഗ്ബോസ് മൂന്നാം സീസണിലെ ഓരോ എപ്പിസോഡുകളെ കുറിച്ചും ദിവസേന വിലയിരുത്തലുകളും പ്രേക്ഷകരുടെ അഭിപ്രായങ്ങളുമൊക്കെ പങ്കുവെക്കുന്ന ബിബി കഫേ എന്ന സ്പെഷ്യൽ പരിപാടിയിലൂടെയാണ് പുതിയ വിവരം ലഭിച്ചിരിക്കുന്നത്. ബിഗ്ബോസ് അനുബന്ധ പരിപാടിയിലേക്ക് എത്താനൊരുങ്ങുന്ന അതിഥിയെ പറ്റി അവതാരകൻ സൂചന നൽകിയിരിക്കുകയാണ് ഇപ്പോൾ. ആർകെ, ഗോപിക എന്നീ രണ്ട് അവതാരകരാണ് ഈ പരിപാടി അവതരിപ്പിക്കുന്നത്. ഇന്നത്തെ ബിബി കഫേ എപ്പിസോഡിൻ്റെ അവസാനത്തോടെയാണ് ആർകെ ബിബി കഫേയുടെ പുതിയ എപ്പിസോഡിലേക്കെത്തുന്ന പുതിയ അതിഥിയെ പറ്റി പറഞ്ഞിരിക്കുന്നത്. ഇന്ന് വൈകിട്ട് നടക്കുന്ന ബിബി കഫേയുടെ റെക്കോർഡഡ് ലൈവ് പരിപാടിയിൽ ബിഗ്ബോസിൻ്റെ പ്രിയപ്പെട്ട ഒരു താരം അതിഥിയായി എത്തുന്നുണ്ട്. എന്ന് ആർകെ പറയുകയായിരുന്നു.

അതിഥിയെ പറ്റി ഗോപിക സസ്പെൻസ് നിലനിർത്താൻ ശ്രമിച്ചപ്പോൾ ആർകെ അതിഥിയെ പറ്റിയുള്ള സൂചന നൽകുകയായിരുന്നു ചെയ്തത്. ബിഗ്ബോസ് രണ്ടാം സീസണിലില്ല. ബിഗ്ബോസ് സീസൺ 3യിലുണ്ട്. സീസൺ 3യിൽ ഇപ്പോൾ ഇല്ല, നേരത്തേ ഉണ്ടായിരുന്നു എന്ന സൂചനയാണ് ആർകെ നൽകിയത്. ഇതോടെ ബിബി കഫേയിൽ അതിഥിയായി എത്താനൊരുങ്ങുന്നത് ആദ്യം പുറത്തായ ലക്ഷ്മി ജയനാണ് എന്ന് പ്രേക്ഷകർ ഉറപ്പിക്കുകയായിരുന്നു. തൻ്റെ സസ്പെൻസ് പൊളിഞ്ഞതിലെ നിരാശ ഗോപിക വെളിപ്പെടുത്തുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button