ബിഗ്ഗ്ബോസ് കന്നട വീട് തുറന്നു;അധികൃതർ സീൽ നീക്കം ചെയ്തു

ബംഗളൂർ: ബിഗ്ബോസ് കന്നഡ സെറ്റ് സീൽ അധികൃതർ നീക്കത്തെ ചെയ്തു.കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ ഇടപെടലിനെത്തുടർന്ന് വ്യാഴാഴ്ച പുലർച്ചെ ബിഗ് ബോസ് കന്നഡ (പതിപ്പ് ആതിഥേയത്വം വഹിക്കുന്ന വെൽസ് സ്റ്റുഡിയോസ് ആൻഡ് എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ സീൽ ദക്ഷിണ ബംഗളൂരു ജില്ല അധികൃതർ നീക്കം ചെയ്തത്. പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചതിന് ചൊവ്വാഴ്ചയാണ് സ്റ്റുഡിയോ അടച്ചു പൂട്ടിയത്. വെൽസ് സ്റ്റുഡിയോസ് ആൻഡ് എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ സീൽ നീക്കം ചെയ്യാൻ ജില്ലാ അധികാരികൾക്ക് ബുധനാഴ്ച ശിവകുമാർ നിർേദശം നൽകിയിരുന്നു.കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ സ്റ്റുഡിയോയിൽ കണ്ടെത്തിയ ലംഘനങ്ങൾ പരിഹരിക്കാൻ സമയം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘കന്നഡയിലെ വിനോദ വ്യവസായത്തെ പിന്തുണക്കുന്നതിൽ താൻ പ്രതിജ്ഞാബദ്ധനാണ്, അതോടൊപ്പം പരിസ്ഥിതി സംരക്ഷണത്തോടുള്ള നമ്മുടെ ഉത്തരവാദിത്തവും ഉയർത്തിപ്പിടിക്കുന്നു’ എന്ന് ശിവകുമാർ പറഞ്ഞു.വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെ ജില്ലാ ഉദ്യോഗസ്ഥരും കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരും പൊലീസുമെത്തി സ്റ്റുഡിയോ തുറന്നു നൽകി.
Tag: Bigg Boss Kannada house opened; officials removed the seal