indiaLatest NewsNationalNews

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് വൈകുന്നേരം

രാജ്യം ഉറ്റുനോക്കുന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് വൈകുന്നേരം ഉണ്ടാകും. വൈകിട്ട് നാല് മണിക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താ സമ്മേളനത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം. വോട്ടർ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കുശേഷം നടക്കുന്ന ഈ തിരഞ്ഞെടുപ്പ് രാജ്യവ്യാപക രാഷ്ട്രീയ ശ്രദ്ധ നേടിയിരിക്കുകയാണ്.

വടക്കേ ഇന്ത്യയിലെ ഛാത്ത് പൂജ ഈ മാസം 28ന് അവസാനിക്കുന്നതിനാൽ, അതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യത കൂടുതലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബിഹാറിലെ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾ വിലയിരുത്തിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ സംഘമെന്ന നിലയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ഇന്നലെ ദില്ലിയിൽ യോഗം ചേർന്ന് അവലോകനം നടത്തിയിരുന്നു.

തിരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച തീരുമാനത്തിന് പിന്നാലെയാണ് ഇന്ന് വാർത്താ സമ്മേളനം വിളിച്ചിരിക്കുന്നത്. ഛാത്ത് പൂജക്ക് ശേഷം വോട്ടെടുപ്പ് നടത്തണമെന്ന ആവശ്യം വിവിധ രാഷ്ട്രീയ പാർട്ടികൾ ചർച്ചയിൽ ഉന്നയിച്ചതായും കമ്മീഷൻ അറിയിച്ചു. അതിനാൽ ഈ മാസം അവസാനം അല്ലെങ്കിൽ അടുത്ത മാസം തുടക്കത്തിൽ തെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത.

തിരഞ്ഞെടുപ്പ് ഘട്ടങ്ങളെക്കുറിച്ച് പാർട്ടികൾ തമ്മിൽ വ്യത്യാസമുണ്ട്. ജെ.ഡി.യൂയും പ്രതിപക്ഷ പാർട്ടികളും ഒറ്റ ഘട്ടത്തിൽ വോട്ടെടുപ്പ് വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ, ബി.ജെ.പി രണ്ടുഘട്ടമായി നടത്തണമെന്ന നിലപാട് എടുത്തു. ഇതോടെ തിരഞ്ഞെടുപ്പ് രണ്ടുഘട്ടങ്ങളിലായിരിക്കും നടക്കുക എന്നതാണ് സൂചന. നിലവിലെ സർക്കാറിന്റെ കാലാവധി നവംബർ 22ന് അവസാനിക്കും.

വോട്ടർ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് മറുപടിയായി, എല്ലാം നിയമാനുസൃതമായ രീതിയിലാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വീണ്ടും വ്യക്തമാക്കി. ബിഹാറിലെ എല്ലാ ബി.എൽ.ഒ.മാരും മികച്ച രീതിയിൽ പ്രവർത്തിച്ചുവെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പാറ്റ്നയിൽ പ്രസ്താവിച്ചു.

ഛാത്ത് പൂജയ്ക്കു ശേഷം വോട്ടെടുപ്പ് നടക്കുമെന്ന സൂചനയും കമ്മീഷൻ നൽകി. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാ ബൂത്തുകളിലും വെബ്‌കാസ്റ്റിംഗ് സൗകര്യം ഒരുക്കും. പോളിംഗ് സ്റ്റേഷനുകൾക്ക് പുറത്ത് മൊബൈൽ ഫോണുകൾ സൂക്ഷിക്കാനായി കണ്ടെയ്‌നറുകൾ സ്ഥാപിക്കുമെന്നും, പോളിംഗ് പൂർത്തിയായ ഉടനെ ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാക്കുമെന്നും കമ്മീഷൻ അറിയിച്ചു.

Tag: Bihar assembly election results to be announced this evening

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button