CrimeLatest NewsNationalNewsUncategorized
പെൺകുട്ടിയുമായി ഒളിച്ചോടിയെന്ന് ആരോപിച്ച് ആൺകുട്ടിയെക്കൊണ്ട് തുപ്പൽ നക്കിത്തുടപ്പിച്ചു; ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു
ബീഹാർ: പെൺകുട്ടിയുമായി ഒളിച്ചോടിയെന്ന് ആരോപിച്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെക്കൊണ്ട് തുപ്പൽ നക്കിത്തുടപ്പിച്ച സംഭവത്തിൽ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബീഹാറിലെ ഗയ ഗ്രാമത്തിലാണ് സംഭവം. ആൺകുട്ടിയെകൊണ്ട് യുവാക്കൾ ബലമായി തുപ്പൽ നക്കിത്തുടപ്പിക്കുന്ന വീഡിയോ പ്രചരിച്ചതോടെയാണ് പൊലീസ് ആറ് പേരെ അറസ്റ്റ് ചെയ്തത്.
ഗ്രാമത്തിലെതന്നെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായാണ് ആൺകുട്ടി ഒളിച്ചോടിയത്. തുടർന്ന് ഇരുവരുടെയും കുടുംബങ്ങൾ രണ്ട് പേരെയും കണ്ടെത്തി വീട്ടിലേക്ക് തിരികെ കൊണ്ടുവന്നു. പിന്നീട് നാട്ടുകൂട്ടം കൂടി ആൺകുട്ടിയെകൊണ്ട് നിലത്തു നിന്നും തുപ്പൽ നക്കിത്തുടപ്പിക്കുകയായിരുന്നു. ആൺകുട്ടിയുടെ ചെവിപിടിച്ച് ബലമായാണ് തുപ്പൽ തുടപ്പിച്ചത്.