DeathKerala NewsLatest NewsNewsUncategorized
ബംഗളുരുവിൽ ബൈക്ക് അപകടം, പാലക്കാട് പട്ടാമ്പി സ്വദേശി മരിച്ചു

ബംഗളുരുവിൽ ബൈക്ക് അപകടത്തിൽ പട്ടാമ്പി സ്വദേശിയായ യുവാവ് മരിച്ചു. പാലക്കാട് പട്ടാമ്പി പാപ്പുളളി ഹൗസിൽ അരവിന്ദാക്ഷൻ്റെ മകൻ അനീഷ് നായർ (32)ആണ് മരിച്ചത്. കൊടുങ്ങല്ലൂർ വിക്രംവല്ലത്ത് ചന്ദ്രമോഹനൻ്റെ മകൾ പാർവ്വതിയാണ് ഭാര്യ. ഹെബ്ബാൾ റിംങ്ങ് റോഡിൽ വെച്ച് ശനിയാഴ്ച്ച രാത്രിയായിരുന്നു അപകടം. ബെൽകമ്പനി ജീവനക്കാരനായ അനീഷ് ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ നിയന്ത്രണംവിട്ട ബൈക്ക് ഡിവെയ്ഡറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. അനീഷ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപെട്ടു.
മൃതദേഹം രാമയ്യ ഹോസ്പിറ്റലിൽ പോസ്റ്റ്മോട്ടം നടത്തിയ ശേഷം പട്ടാമ്പിയിലെ വീട്ടിൽ എത്തിച്ചു.