Latest NewsWorld

രാവിലെ സ്വന്തം കാറിൽ ജോലിസ്ഥലത്ത് എത്തുന്ന ബിൽ ഗേറ്റ്‌സ് വൈകാതെ സ്വർണ്ണനിറത്തിലുള്ള പോർഷെ കാറിൽ പുറത്തേക്ക് പോകുമായിരുന്നു

ന്യൂയോർക്ക്: “രാവിലെ വീട്ടിൽ നിന്നും സ്വന്തം കാറിൽ ജോലിസ്ഥലത്ത് എത്തുന്ന ഗേറ്റ്‌സ് പിന്നീട് തന്റെ ഓഫീസിലെ ജീവനക്കാരൻ കൊണ്ടു വരുന്ന സ്വർണ്ണനിറത്തിലുള്ള പോർഷെ കാറിൽ പുറത്തേക്ക് പോകുമായിരുന്നു”- മൈക്രോസോഫ്റ്റ് ജീവനക്കാരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഭാര്യയുടെ കണ്ണുവെട്ടിച്ച് ബിൽഗേറ്റ്‌സ് തന്റെ കാമുകിയെ കാണാൻ പോയിരുന്നത് പല കാറുകളിലായിരുന്നുവെന്ന് മൈക്രോസോഫ്റ്റ് ജീവനക്കാർ വെളിപ്പെടുത്തി.

കാമുകിയുടെ അടുത്തേക്ക് പോകുന്നതിനായാണ് ബിൽഗേറ്റ്‌സ് ഈ കാർ ഉപയോഗിച്ചിരുന്നതെന്നും ജീവനക്കാർ പറയുന്നു. വാനിറ്റി ഫെയർ വാരികയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

തന്റെ സഹപ്രവർത്തകയായ യുവതിയോടുള്ള ബിൽഗേറ്റ്‌സിന്റെ അടുപ്പത്തെ കുറിച്ച് അടുത്തിടെയാണ് പുറത്തറിയുന്നത്. ഭാര്യ മെലീൻഡയുമായുള്ള ബന്ധം പിരിഞ്ഞതിന് കാരണം സഹപ്രവർത്തകയോട് ബിൽഗേറ്റിസിനുള്ള അതിര് കവിഞ്ഞ അടുപ്പമാണെന്ന തരത്തിലുള്ള വാർത്തകളും പുറത്തു വന്നിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button