എൻഫോഴ്‌സ്‌മെന്റിനെ ഭയന്ന് പിണറായി സർക്കാർ ഊരാങ്കലിന് ചട്ടങ്ങൾ ലംഘിച്ച് നൽകിയ ശതകോടികളുടെ കരാറുകൾക്ക് നിയമ സാധുത നൽകി.

തിരുവനന്തപുരം / 2020 നവംബർ 3 വരെ ഊരാളുങ്കല്‍ ലേബര്‍ സൊ സൈറ്റിക്ക് നൽകിയ കരാറുകൾ നിയമവ്യവസ്ഥകള്‍ മറികടന്നായി രുന്നു എന്ന് റിപ്പോർട്ട്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഇ ഡി യുടെ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കൂടി എത്തുമെന്നു, ബോധ്യപ്പെട്ടതോടെയായാണ് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് എല്ലാ തരത്തിലുമുള്ള നിർമ്മാണ പ്രവർത്തികളും എടുക്കാനുള്ള പ്രത്യേക അനുമതി സർക്കാർ അവസരപെട്ടു നൽകുന്നത്. എൻഫോ ഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ഭയന്നായിരുന്നു ഈ നടപടി. ഓപ്പണ്‍ ടെന്‍ഡറില്ലാതെ സര്‍ക്കാര്‍ കരാറുകള്‍ ഊരാളുങ്കലിന് നല്‍കിയത് അനധികൃതമായായിരുന്നു എന്നാണ് രേഖകള്‍ പറയുന്നത്. ഊരാ ളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് ടെന്‍ഡര്‍ വ്യവസ്ഥകള്‍ അട്ടിമറി ച്ചായിരുന്നു അതുവരെ നിര്‍മാണ പ്രവൃത്തികള്‍ നല്‍കി വന്നത്.
1997-ലെ സഹകരണ വകുപ്പ് ഉത്തരവിലെ ആനുകൂല്യങ്ങള്‍ പ്രകാരം എല്ലാത്തരം നിര്‍മാണ പ്രവൃത്തികളും ഏറ്റെടുക്കുന്നതിന് ഊരാ ളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് സര്‍ക്കാര്‍ പ്രത്യേക അനുമതി ഇക്ക ഴിഞ്ഞ നവംബര്‍ നാലിനാണ് നല്‍കുന്നത്. നവംബര്‍ നാലിന് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ഇഡിയുടെ അന്വേഷണം ഊരാളുങ്കലിലേക്ക് നീങ്ങുമെന്ന് സംശയം ഉണ്ടായതോടെ തിരക്കിട്ട് ഇത്തരവ് പുറത്തിറക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍കൈയെടുത്താണ്, മന്ത്രിസഭായോഗത്തില്‍ പ്രത്യേക വിഷയമായി പരിഗണിച്ച് ഊരാളുങ്കലിന് ചട്ടം ലംഘിച്ച് കരാര്‍ നല്‍കാന്‍ തീരുമാനിച്ചിരുന്നത്. കൊച്ചിന്‍ ഇന്നവേഷന്‍ സോണ്‍ കെട്ടിടം നിര്‍മിക്കാന്‍ 215.26 കോടിയുടെ കരാര്‍ ഊരാളുങ്കലിന് നല്‍കി യിട്ടിട്ടുണ്ട്. 25 കോടിയുടെ വരെ കരാറുകള്‍ എടുക്കാനേ സഹകരണ വകുപ്പ് ചട്ടപ്രകാരം ഊരാളുങ്കലിന് അപ്പോൾ കഴിയുമായിരുന്നുള്ളൂ. ഇടക്കാലത്ത് പിണറായി സര്‍ക്കാര്‍ അത് 50 കോടിയാക്കി അനുവദി ക്കുകമാത്രമാണ് ചെയ്തിരുന്നത്. ശതകോടികളുടെ കരാറുകളാണ് ഊരാളുങ്കലിന് സർക്കാർ പ്രത്യേക താല്പര്യമെടുത്ത് നല്കിവന്നത്. സര്‍ക്കാരിന്റെ നിര്‍മാണ പ്രവൃത്തികള്‍ കിഫ്ബി വഴി നടപ്പാക്കാന്‍ തുടങ്ങിയതോടെ ഊരാളുങ്കലിന് വഴിവിട്ട് കരാറുകള്‍ നൽകുകയാ യിരുന്നു.
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് ഭരണഘടന ലംഘിച്ചാണ് പിണറായി സര്‍ക്കാര്‍ കരാറുകള്‍ നല്‍കിയത് എന്ന വസ്തുത സിഎജി നേരത്തെ കണ്ടെത്തിയിരുന്നതാണ്. ഭരണഘട നയുടെ 14-ാം അനുച്ഛേദം, സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്റെ മാര്‍ഗ നിര്‍ദ്ദേശം, കേന്ദ്രസര്‍ക്കാരിന്റെ ചട്ടങ്ങള്‍, സുപ്രീംകോടതിവിധി തുടങ്ങിയവയൊക്കെ മറികടക്കപ്പെട്ടിട്ടുണ്ട്. 2018-ല്‍ നിയമസഭയില്‍ സമര്‍പ്പിച്ച സിഎജി റിപ്പോര്‍ട്ടില്‍ തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. 2017 ഫെബ്രുവരി 15 ന് 215.26 കോടിയുടെ കരാര്‍ നല്‍കി. ഈ കരാർ നൽകു ന്നതിനായി മന്ത്രി സഭയെ നിർബന്ധിക്കുന്ന വിശദീകരണ ക്കുറിപ്പ് നൽകിയതും പിണറായി വിജയൻ തന്നെ.
കേരള ഫിനാന്‍ഷ്യല്‍ കോഡ് പ്രകാരമാണ് പൊതുമരാമത്ത് കരാറു കള്‍ക്ക് സാധാരണ ടെന്‍ഡര്‍ വിളിക്കുന്നത്. ധനവകുപ്പ് 2014 ജൂലൈ യിലും 2015 ആഗസ്റ്റിലും പൊതുമരാമത്ത് ജോലികള്‍ക്ക് നിയോഗി ക്കാന്‍ ഊരാളുങ്കല്‍ സൊസൈറ്റിയെ അക്രഡിറ്റഡ് ഏജന്‍സിയാക്കി അംഗീകരിച്ചിരുന്നു. എന്നാല്‍ സിവിസി (സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍)യുടെയോ ധനകാര്യ വകുപ്പിന്റെ തന്നെയോ വ്യവസ്ഥ കളും ചട്ടങ്ങളും പാലിക്കാതെ, 2016 ഫെബ്രുവരി 20 ന് വരെയുള്ള വിവര പ്രകാരം, 809.93 കോടി രൂപയുടെ അഞ്ച് കരാറുകള്‍ ധനവകു പ്പ് ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്‍കിയതായാണ് വിവരം. സംസ്ഥാ നത്ത് നിലവിലുള്ള ചട്ടങ്ങൾ ലംഘിച്ചാണ് ഈ നടപടിയെന്ന് സിഎജി ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. 2017 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലെ രേഖകള്‍ വിശകലനം ചെയ്ത് 2018ല്‍ സമര്‍പ്പിച്ച സി എ ജി റിപ്പോര്‍ട്ടിലെ മൂന്നാം അധ്യായത്തില്‍ 43-ാം പേജിലാണ് ഊരാളു ങ്കലിനു വേണ്ടി പിണറായി സര്‍ക്കാര്‍ നടത്തിയ ഭരണഘടനാ ലംഘനം എന്തെന്നത് വ്യക്തമായി ചൂണ്ടിക്കാണിക്കുന്നത്.