കുടുംബം പോറ്റാന്‍ തെരുവില്‍ ഇറങ്ങുന്നവര്‍ക്ക് പെറ്റിയും പിഴയും; താരങ്ങളുടെ ഒത്തു കൂടലിനെതിരെ ബിന്ദു കൃഷ്ണ
താരസംഘടന ‘അമ്മ’യുടെ കഴിഞ്ഞ ദിവസം നടന്ന യോഗത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ രംഗത്ത്. മാസ്‌ക് പോലും ധരിക്കാതെയുള്ള പരിപാടിയ്ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാത്തതിനെതിരെയാണ്് ബിന്ദു കൃഷ്ണ രംഗത്ത് വന്നത്. അതേസമയം കുടുംബം പോറ്റാനായി തെരുവില്‍ ഇറങ്ങുന്നവരില്‍ നിന്ന് പിഴ ഈടാക്കുകയാണെന്നും എന്നാല്‍ മാസ്‌ക് പോലും ധരിക്കാതെയുള്ള ഈ പരിപാടിക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാത്തതിനെ രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു ബിന്ദു കൃഷ്ണ.
മാസ്‌ക് ധരിക്കാതെയുള്ള താരങ്ങളുടെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു ബിന്ദു കൃഷ്ണയുടെ പ്രതികരണം. അമ്മ’യുടെ കലൂരിലുള്ള ആസ്ഥാനത്തുവച്ചായിരുന്നു യോഗം നടന്നത്. യോഗത്തില്‍വച്ച് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് ടാബുകള്‍ വിതരണം ചെയ്തിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം…
സാമൂഹ്യഅകലവും, മാസ്‌കും, കൊവിഡ് പ്രോട്ടോക്കോളും പെര്‍ഫക്ട് ഓക്കെ…
കുടുംബം പോറ്റാന്‍ തെരുവില്‍ ഇറങ്ങുന്നവര്‍ക്ക് സമ്മാനമായി പെറ്റിയും, പിഴയും. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉന്നയിച്ചു കൊണ്ട് പ്രതിഷേധം ഉയര്‍ത്തുന്ന രാഷ്ട്രീയ-പൊതുപ്രവര്‍ത്തകര്‍ക്ക് സമ്മാനമായി കേസും, കോടതിയും…
മച്ചാനത് പോരെ…