ഐ ഫോണ്‍ വിവാദം, സിം വിനോദിനിയുടേത്, ഐ ഫോണ്‍ കുറച്ചുനാള്‍ ബിനീഷ് ഉപയോഗിച്ചു

തിരുവനന്തപുരം: സന്തോഷ് ഈപ്പന്‍ യുഎഇ കോണ്‍സല്‍ ജനറലിനായി സ്വപ്നയ്ക്കു കൈമാറിയ ഐ ഫോണുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പുരോഗമിക്കുന്നു. ഫോണ്‍ കുറച്ചുനാള്‍ ബിനീഷ് കോടിയേരി ഉപയോഗിച്ചിരിക്കാമെന്ന സൂചന കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്.
അമ്മ വിനോദിനിയുടെ പേരിലുള്ള സിം ബിനീഷാണ് ഉപയോഗിച്ചതെന്ന സംശയം കസ്റ്റംസിന് ഉണ്ട്. ഈ സിമ്മിലെ ഫോണ്‍ കോളുകളാണ് ഫോണ്‍ ബിനീഷായിരിക്കാം ഉപയോഗിച്ചതെന്ന് കസ്റ്റംസ് സംശയിക്കാന്‍ കാരണം. ബിനീഷുമായി നിരന്തരം ബന്ധപ്പെട്ടിരുന്ന നമ്ബറുകള്‍ അന്വേഷണ സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
ചോദ്യം ചെയ്യലിന് വിനോദിനി ബുധനാഴ്ച ഹാജരായില്ലെങ്കില്‍ വീണ്ടും നോട്ടിസ് നല്‍കാനാണ് കസ്റ്റംസ് തീരുമാനം. ഫോണ്‍ എങ്ങനെ കിട്ടിയെന്ന വിനോദിനിയുടെ ഉത്തരത്തിനു ശേഷമാകും തുടര്‍നടപടി.അതേസമയം ഐഫോണുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിനോദിനി ബാലകൃഷ്ണന്റെ മൊഴിയെടുക്കാന്‍ ഇഡിയുടെ കൊച്ചി, ബംഗളൂരു യൂണിറ്റുകള്‍ തയാറെടുക്കുകയാണ് .