Kerala NewsLatest News
ജനങ്ങള്‍ വീഴേണ്ട കുഴിയില്‍ സ്ഥാനാര്‍ത്ഥി വീണാലോ…സ്ലാബ് തകര്‍ന്ന കുഴിയില്‍ വീണ് പരിക്ക്

ആറ്റിങ്ങല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഒ.എസ് അംബികക്ക് സ്ലാബ് തകര്‍ന്ന് പരിക്ക്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയാണ് സ്ഥാനാര്‍ഥിക്ക് പരിക്കേറ്റത്. നിസ്സാര പരിക്കുകള്‍ മാത്രമാണ് ഉള്ളതെന്ന് അംബിക ഫേസ്ബുക്കിലൂടെ അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്ക് കാരേറ്റ് ആയിരുന്നു അപകടം. പുളിമാത്ത് പഞ്ചായത്തിലായിരുന്നു സ്ഥാനാര്‍ഥിയുടെ പര്യടനം
കാരേറ്റ് , പുളിമാത്ത് പഞ്ചായത്തിലെ വോട്ടര്‍മാരെ കാണുന്നതിനിടയില്‍ സ്വകാര്യ വ്യക്തി കടയിലേക്ക് പോകുവാന്‍ നിര്‍മ്മിച്ച സ്ലാബാണ് തകര്‍ന്നത്. സ്ഥാനാര്‍ഥിയുടെ കൂടെ പോയ പ്രവര്‍ത്തകര്‍ക്കും നിസാര പരിക്കുകള്‍ ഉണ്ടായിട്ടുണ്ട്.