ബിനീഷ് ലഹരി മരുന്ന് ഉപയോഗിച്ചിരുന്നു, സ്ഥിരം കുറ്റവാളി.

ബെംഗളൂരു/ സി പി എം സംസ്ഥാന സെക്രട്ടറിയുടെ മകൻ, ബിനീഷ് ലഹരി മരുന്ന് ഉപയോഗിച്ചിരുന്നുവെന്നും കേരളത്തിലും ദുബായിലും കേസുള്ള സ്ഥിരം കുറ്റവാളിയാണ് ബിനീഷയെന്നും ഇഡി. ബിനീഷിനു ലഹരിമരുന്ന് വില്‍പനയുണ്ടെന്നും ഇതു സംബന്ധിച്ചു മൊഴികള്‍ ലഭിച്ചതായും ഇ ഡി വ്യക്തമാക്കുന്നു. കസ്റ്റഡി നീട്ടാന്‍ കോടതിയിൽ നല്‍കിയ അപേക്ഷയിലാണ് ബിനീഷ് എന്ന വ്യക്തിയുടെ പിതാവിനും, പാർട്ടിക്കുമൊക്കെ നാണക്കേടാകുന്ന വിവരങ്ങള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചത്. തുടര്‍യായ ആറാം ദിവസവും ബിനീഷിനെ മയക്ക് മരുന്ന് കേസിൽ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇതിനകം 41 മണിക്കൂറിലധികം സമയം ആണ് ഇ ഡി ബിനീഷിനെ ചോദ്യം ചെയ്തിട്ടുള്ളത്.
അതേസമയം, ബിനീഷ് കോടിയേരിയെ കാണാനുള്ള അഭിഭാഷകന്റെ അനുമതി ഇ ഡി നിഷേധിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിക്കാനാ യിരുന്നു ഇ ഡി നിർദേശിച്ചത്. കോവിഡ് പരിശോധനാഫലം ഇല്ലാതെ കസ്റ്റഡിയിൽ ഉള്ള ബിനീഷിനെ കാണാൻ അനുവദിക്കില്ലെന്ന് പറഞ്ഞാണ് അനുമതി തടയുന്നത്. ബംഗളൂരു ലഹരി കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്ത ബിനീഷിനെ കാണാൻ നേരത്തെ അഭിഭാഷകർക്ക് കോടതി അനുമതി നൽകിയിരുന്നു . എന്നാൽ കോവിഡ് പരിശോധനാഫലം ഇല്ലാതെ കാണാൻ അനുവദിക്കില്ല എന്ന തീരുമാനം എൻഫോഴ് സ്‌മെന്റ് ഡയറക്ടറേറ്റ് കൈക്കൊള്ളുകയായിരുന്നു .കോടതി നിർദേശത്തിന് എതിരായ ഇഡിയുടെ തീരുമാനത്തിൽ കോടതിയെ സമീപിക്കാനാണ് തീരുമാനമെന്ന് ബിനീഷിന്റെ അഭിഭാഷകൻ മാധ്യമങ്ങളോടു പറഞ്ഞു. ഇക്കാര്യത്തിൽ കോവിഡ് പ്രോട്ടോകോൾ സംബന്ധിച്ചു ഒന്നും പ്രതികരിക്കാൻ അഭിഭാഷകൻ തയ്യാറായില്ല.