ലഹരിമരുന്ന് വഴി കള്ളപ്പണം, കേസിൽ ബിനീഷ് നാലാം പ്രതി.

ബെംഗളൂരു / ലഹരി മരുന്നിടപാടുമായി ബന്ധമുണ്ടെന്നാരോപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സി പി എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ നാലാം പ്രതിയാക്കിയാണ് കുറ്റപത്രം.
ലഹരിമരുന്നുമായി നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ഓഗസ്റ്റിൽ അറസ്റ്റ് ചെയ്ത ബിനീഷിന്റെ സുഹൃത്തും കൊച്ചി സ്വദേശിയുമായ അനൂപ് മുഹമ്മദ്, കന്നഡ സീരിയൽ നടി ഡി. അനിഖ, തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രൻ എന്നിവരാണ് കേസിലെ ആദ്യത്തെ ഒന്നും, രണ്ടും, മൂന്നും പ്രതികൾ. എൻസിബി നേരത്തെ അറസ്റ്റ് ചെയ്ത സുഹാസ് കൃഷ്ണ ഗൗഡയെ സാക്ഷിയായാണ് ഉൾപ്പെടുത്തിയിരി ക്കുന്നത്. ബിനീഷിന്റെ അക്കൗണ്ടിൽ കണ്ടെത്തിയ കണക്കിൽപ്പെ ടാത്ത പണം ലഹരി ഇടപാടിലൂടെ സമ്പാദിച്ചതാണെന്നും ബെനാമിയായ അനൂപ് മുഹമ്മദിനെ ഉപയോഗപ്പെടുത്തി ബിനീഷ് മയക്ക് മരുന്ന് വ്യാപാരത്തിലൂടെ കള്ളപ്പണ ഇടപാടു നടത്തിവരുകയായിരുന്നെന്നത്തിനു തെളിവുണ്ടെന്നുമാണ് ഇഡി കുറ്റപത്രത്തിൽ പറഞ്ഞിട്ടുള്ളത്. അനൂപ് മുഹമ്മദ് വാടകയ്ക്ക് എടുത്തിരുന്ന കല്യാൺ നഗറിലെ റോയൽ സ്വീറ്റ്സ് അപ്പാർട്മെന്റിൽ ബിനീഷ് സ്ഥിരമായി എത്തിയിരുന്നതായും ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായും സുഹാസ് മൊഴി നൽകിയിരുന്നതാന് ബിനീഷ് കോടിയേരിയെ വെട്ടിലാക്കിയിരിക്കുന്നത്.
ബിൻസ്‌ഷിന്റെ ബാങ്ക് അക്കൗണ്ടുകളിലെ പണവും ആദായനികുതി റിട്ടേണും തമ്മിൽ ബന്ധമില്ല. 2012-19 വരെ ബിനീഷിന്റേതായ 5.17 കോടി രൂപയുടെ വരുമാനത്തിൽ 3.95 കോടി രൂപ കണക്കില്ലാത്തതാണെന്നു കണ്ടെത്തിയതായും, ഇത് മയക്ക് മരുന്ന് ബിസിനസ്സിലൂടെ ബിനീഷ് സമ്പാദിച്ചതാണെന്നും ഇ ഡി ആരോപിച്ചിട്ടുണ്ട്. ഒക്ടോബർ 29ന് ആണ് ബിനീഷ് കോടിയേരി അറസ്റ്റിലാവുന്നത്. നിലവിൽ പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണ്. ജുഡീഷ്യൽ കസ്റ്റഡി ജനുവരി 6ന് അവസാനിക്കാനിരിക്കെ ബിനീഷിനു ജാമ്യം ലഭിക്കാനുള്ള സാദ്ധ്യതകൾ അടച്ചുകൊണ്ടു അറസ്റ്റിലായി 60 ദിവസത്തിനകം ഇ ഡി കുറ്റപത്രം സമർപ്പിച്ചിരിക്കുകയാണ്. ജാമ്യാപേക്ഷ തള്ളിയതു ചോദ്യം ചെയ്ത് ബിനീഷ് ഹൈക്കോടതിയെ സമീപിക്കാനിരിക്കെയാണ് ഇ ഡി കുറ്റപത്രം നൽകി ബിനീഷിനു ജാമ്യം കിട്ടാനുള്ള പഴുതുകൾ അടച്ചിരിക്കുന്നത്.