CrimeEditor's ChoiceKerala NewsLatest NewsLaw,Local NewsNationalNews
കളളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് ജാമ്യമില്ല.

ബംഗളൂരു / കളളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരി യുടെ ജാമ്യാപേക്ഷ ബെംഗളൂരു സെഷൻസ് കോടതി തളളി. എൻഫോ ഴ്‌സ്‌മെന്റ് രജിസ്‌റ്റർ ചെയ്‌ത കേസ് നിലനിൽക്കില്ല എന്ന ബിനീഷി ന്റെ വാദം കോടതി തളളുകയായിരുന്നു. ജാമ്യം നേടാനായി ഇനി ബിനീഷിന് കർണാടക ഹൈക്കോടതിയെ സമീപിക്കുമെന്നാണ് വിവരം.
ഇ.ഡിയ്‌ക്ക് വേണ്ടി കേസിൽ സോളിസിറ്റർ ജനറലാണ് കോടതിയിൽ ഹാജരായത്. ബിനീഷിന്റെ വ്യക്തിസ്വാതന്ത്ര്യം മാനിക്കണമെന്നും ജാമ്യം നൽകണമെന്നും ബിനീഷിന്റെ അഭിഭാഷകൻ കഴിഞ്ഞദിവസം വാദിച്ചെങ്കിലും കോടതി ജാമ്യം അനുവദിക്കാൻ തയ്യാറായില്ല. കേസി ലെ സാക്ഷികളുടെയെല്ലാം മൊഴിയെടുത്ത് കഴിഞ്ഞതാണെന്നും ബിനീ ഷിന് കേരളത്തിൽ വീടും സ്വത്തുമുണ്ടെന്ന് ഇ.ഡി കണ്ടെത്തിയതിനാൽ രാജ്യം വിടുമെന്ന് പറയുന്നതിൽ കാര്യമില്ലെന്നും ബിനീഷിന് വേണ്ടി അഭിഭാഷകൻ കോടതിയിൽ വാദിക്കുകയുണ്ടായി.