മയക്ക് മരുന്ന് കേസിൽ ബിനീഷ് കോടിയേരി ഇ ഡിയുടെ കസ്റ്റഡിയിൽ.

സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ ബംഗളൂരു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ ഇ ഡി വ്യാഴാഴ്ച 11 മണി മുതൽ ബിനീഷിനെ ചോദ്യം ചെയ്യുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് ബിനീഷിനെ ഇ ഡി കസ്റ്റഡിയിലെടുത്തത്. ബിനീഷിനെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കിയേക്കുമെന്നാണ് ഉള്ളത്. ബംഗളൂരു സിറ്റി സിവില്‍ കോടതിയിലാണ് ബിനീഷിനെ ഹാജരാക്കുക. ലഹരിക്കടത്ത് കേസിലെ മുഖ്യപ്രതി അനൂപ് മുഹമ്മദിന്റെ മൊഴിയുടെ പശ്ചാത്തലത്തിലാണ് വീണ്ടും ബിനീഷിനെ ഇ ഡി ചോദ്യം ചെയ്തത്. ബിനീഷ് നല്‍കിയ പണം അനൂപ് ലഹരിക്കടത്തിന് ഉപയോഗപ്പെടുത്തിയാതായ സംശയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. ഇ ഡി സോണല്‍ ഓഫീസില്‍ ബിനീഷ് ചോദ്യം ചെയ്യൽ ഉണ്ടായത്. ഒക്ടോബര്‍ ആദ്യം നടത്തിയ ചോദ്യം ചെയ്യലിലും, വ്യാഴാഴ്ച നടത്തിയ ചോദ്യംചെയ്യലിലും, വ്യക്തമായ മറുപടി കിട്ടാതായ സാഹചര്യത്തിലാണ് ബിനീഷിനെ കസ്റ്റഡിയിലെടുക്കുന്നത്.