ബിനീഷ് കോടിയേരി കൂടുതൽ കുരുക്കുകളിലേക്ക്, ബംഗളുരു ലഹരിമരുന്ന് കേസിലെയും,സ്വർണക്കടത്തിലെയും പ്രതികളുമായി സാമ്പത്തിക ബന്ധം.

ബംഗളുരു/ ബംഗളുരു ലഹരിമരുന്ന്കേസിലെയും,സ്വർണക്കടത്തി ലെയും പ്രതികളുമായുള്ള ബന്ധം സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ കൂടുതൽ കുരുക്കുകളിലേക്ക് കൊണ്ടുപോവുകയാണ്. രണ്ടു കേസുകളിലെയും പ്രതികളുമായുള്ള ബിനീഷിന്റെ സാമ്പത്തിക ഇടപാടുകളുടെ രേഖകൾ എൻഫോഴ് സ്‌മെന്റ് ഡയറക്ടറേറ്റ് കൈപ്പിടിയിലാക്കിയാണ് ബിനീഷിനെതി രെയുള്ള നീക്കങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ബംഗളുരു ലഹരിമരുന്ന് കേസിൽ മാത്രമല്ല, തിരുവനന്തപുരം വിമാനത്താവളം വഴി നടന്ന സ്വർണക്കടത്തിലെ കള്ളപ്പണ, ബിനാമി കേസുകളിലും ബിനീഷ് കോടിയേരിക്ക് ഇ.ഡിയുടെ കുരുക്കു മുറുകുമെന്നു ഉറപ്പാവുകയാണ്.
ബംഗളുരു ലഹരിക്കടത്തിലെ പ്രതി മുഹമ്മദ് അനൂപിനൊപ്പം ബിനീഷിനെ ചോദ്യം ചെയ്ത് കൂടുതൽ ഇടപാടുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇ ഡി. അനൂപിന്, സ്വർണക്കടത്ത് പ്രതി കെ.ടി റമീസുമായുള്ള ബന്ധവും കുരുക്കാവുന്നത് ബിനീഷിനാണ്. അനൂപിന്റെ ഫോൺവിളി പട്ടികയിൽ റമീസിന്റെ നമ്പർ ഉള്ളതായി കണ്ടെത്തുന്നതാണ്. ബംഗളുരുവിലെ കോറമംഗലയിൽ ഒളിത്താവളമൊരുക്കിയത് സ്വപ്നാ സുരേഷിന് അനൂപാണെന്ന വിവരമാണ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ളത്. യു.എ.ഇ കോൺസുലേറ്റുമായി സാമ്പത്തിക ഇടപാടുകളുള്ള കമ്പനികളുമായുള്ള ബിനീഷിന് ബിനാമി ബന്ധമുണ്ട്. കോൺസുലേറ്റിൽ വിസ സ്റ്റാമ്പിംഗ് കരാർ ലഭിച്ച യു.എ.എഫ്.എക്സ് സൊലൂഷൻസ് കമ്പനി ബിനീഷിന്റെ ബിനാമിയാണെന്നാണ് അന്വേഷണ സംഘം പറയുന്നത്.
ബി.ഇ കാപ്പിറ്റൽ ഫോറക്സ് ട്രേഡിംഗ്, ബി കാപ്പിറ്റൽ ഫിനാൻസ് സർവീസസ്, ടോറസ് റെമഡീസ്, ബുൾസ് ഐ കോൺസെപ്‌റ്റ്‌സ് എന്നീ കമ്പനികളുമായി ബിനീഷിന് ബന്ധങ്ങളുണ്ട്. അനധികൃത പണമിടപാ ടിന് തുടങ്ങിയ ഈ കമ്പനികൾ, വഴി പണമിടപാടുകളും നടത്തി യിട്ടുണ്ട്.
യു.എ.എഫ്.എക്സ് സൊലൂഷൻസ് തിരുവനന്തപുരത്തെ കേശവദാ സപുരത്തുള്ള ഒരു ഹോട്ടൽ ഉടമയുടെ പേരിലാണ്. ഹോട്ടലുടമ ബിനീഷിന്റെ ബിനാമിയാണ്. ഇയാളെ ചോദ്യം ചെയ്തതോടെയാണ് ബിനീഷിന്റെ ഇടപാടുകളുടെ വിവരം ലഭിക്കുന്നത്. വിസ സ്‌റ്റാ മ്പിംഗ് ഫീസ് ദിർഹത്തിൽ സ്വീകരിക്കുന്ന ഈ കമ്പനി വഴിയാണ് യു.എ.ഇ സർക്കാരിന്റെ ഏജൻസികൾ കേരളത്തിൽ നടപ്പാക്കിയ പദ്ധതികളുടെ കമ്മിഷനായി ഏഴ് ലക്ഷം രൂപ ലഭിച്ചതെന്ന് സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയിട്ടുള്ളത് സുപ്രധാന മൊഴിയായാണ് അന്വേഷണ സംഘം കാണുന്നത്. 2015 ൽ ബംഗളൂരുവിൽ തുടങ്ങിയ ശേഷം നിലച്ച രണ്ട് മണി എക്‌സ്‌ചേഞ്ച് കമ്പനികളിൽ ബിനീഷിന് സാമ്പത്തിക പങ്കാളിത്തം ഉള്ള സ്ഥാപനങ്ങൾ വഴി കള്ളപ്പണം വെളുപ്പിക്കുകയും ചെയ്തിട്ടുണ്ട്.