CrimeDeathLatest NewsLaw,NationalNewsPolitics

മുന്‍ഗീര്‍ തോക്ക് കേന്ദ്രമായത് ഇങ്ങനെയോ?

ബിഹാര്‍: ഇന്ത്യയിലെ ഏറ്റവും വലിയ തോക്ക് നിര്‍മ്മാണ കേന്ദ്രമുള്ള പ്രദേശമാണ് ബിഹാറിലെ മുന്‍ഗീര്‍.അനധികൃത തോക്ക് വില്‍പ്പനയുടെ നിര്‍ണ്ണായക കേന്ദ്രവും കൂടെയാണ് ഇവിടം. മാനസയുടെ കൊലപാതകിക്ക് തോക്ക് നല്‍കിയവരടക്കം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഇത്തരം കേസുകളിലെ പ്രധാന കണ്ണികള്‍ പലപ്പോഴും പടിയിലാകുന്നത് മുന്‍ഗീറില്‍ നിന്നാണ്. ഇവിടെ ചിന്തിക്കേണ്ടത് ബീഹാറിലെ ഈ പ്രദേശം രാജ്യത്തെ അനധികൃത ആയുധ ഇടപാടുകളുടെ കേന്ദ്രം ആയതെങ്ങനെ എന്നതാണ് . മുന്‍ഗീറില്‍ ഒരു ആയുധ നിര്‍മ്മാണശാല മുമ്പ് പ്രവര്‍ത്തിച്ചിരുന്നു.

അത് പിന്നീട് പൂട്ടേണ്ട സാഹചര്യം ഉണ്ടായി. അതേസമയം പരിശീലനം കിട്ടിയ ഇവിടെ ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ പലരും പിന്നീട് സ്വന്തമായി തോക്കുനിര്‍മ്മാണം തുടങ്ങി. നിലവില്‍ തൊക്ക് നിര്‍മ്മാണമെന്നത് അവിടെ ഒരു കുടില്‍ വ്യവസായമാണ് . പ്രദേശത്ത് നിരവധി റെയിഡുകള്‍ നടത്തുകയും പലരെയും അറസ്റ്റ് ചെയ്യുകയും ചെയ്‌തെങ്കിലും അവിടെ നിന്നുള്ള തോക്കിന്റെ ഒഴുക്ക് കുറയുന്നില്ല എന്നതാണ് വാസ്തം ് .നിലവില്‍ പ്രദേശത്ത് പരിശോധനകള്‍ തുടര്‍ച്ചയായി നടത്തണ സാഹചര്യം തന്നെയാണ് നിലനില്‍ക്കുന്നത്.അതേസമയം തോക്ക് നിര്‍മ്മാണത്തിന്റെ പ്രധാനകേന്ദ്രങ്ങള്‍ എന്നു പറയുന്നത് മുന്‍ഗീറിലെ വര്‍ദ, ദൗലത്പൂര്‍, ബൈസാര്‍ എന്നീ ഗ്രാമങ്ങളാണ് ,..

നിലവില്‍ 200 ലെറെ ചെറുകിട വ്യാജ തോക്കു നിര്‍മ്മാണ കേന്ദ്രങ്ങള്‍ മുന്‍ഗീറില്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് കണക്ക്.ഇവക്കെല്ലാം പുറമെ ഇവിടെ നിര്‍മ്മിച്ച തോക്കുകള്‍ മാവോയിസ്റ്റുകള്‍ക്കും നേപ്പാള്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ അധോലോക സംഘങ്ങള്‍ വില്‍പ്പന നടത്തിയതിന്റെ കേസുകള്‍ വരെ നിലവിലുണ്ട്.രാജ്യതലസ്ഥാനത്തേക്കും പ്രാദേശിക സംഘങ്ങള്‍ വഴി മുന്‍ഗീറിലെ തോക്കുകള്‍ എത്തിട്ടുണ്ട്.

അനധികൃത തോക്ക് നിര്‍മ്മാണത്തിന് എതിരെ പോലീസ് കര്‍ശന നടപടികള്‍ തുടരുമ്പോഴും ആയുധ വില്‍പ്പനയ്ക്ക് പൂര്‍ണ്ണമായി തടയിടാന്‍ കഴിയുന്നില്ല. പുതുതലമുറയെ പുതിയ തൊഴില്‍ മേഖലകളിലേക്ക് വഴി തിരിച്ചുവിടാതെ ഈ ഭീഷണി പൂര്‍ണ്ണമായി അവസാനിക്കില്ലെന്നതു തന്നെയാണ് ഇവിടങ്ങളിലെ അവസ്ത.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button