ബിനീഷ് കൊടിയേരിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും.

ബംഗളുരു മയക്കുമരുന്ന് കേസിൽ ബിനീഷ് കൊടിയേരിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും.
പ്രതി അനൂപ് മുഹമ്മദ് എന്‍ഫോഴ്സ്മെന്‍റിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണിത്. ബിനീഷ് കോടിയേരിയോട് പണം ആവശ്യപ്പെട്ടപ്പോഴൊക്കെ പല അക്കൗണ്ടുകളിൽ നിന്ന് തന്‍റെ അക്കൗണ്ടുകളിലേക്ക് പണം അയച്ചുതന്നു എന്നാണ് അനൂപ് മൊഴി നല്‍കിയിരിക്കുന്നത്.
ബംഗ്ലുരു മയക്ക് മരുന്ന് കേസിലെ പണമിടപാടുകളെപ്പറ്റിയാണ് ഇ.ഡി ഇപ്പോൾ അന്വേഷിക്കുന്നത്. കേസിലെ മുഖ്യ പ്രതി അനൂപ് മുഹമ്മദിനെ കഴിഞ്ഞ അഞ്ച് ദിവസങ്ങളായി ഇ.ഡി കസ്റ്റഡിയില്‍ ചോദ്യം ചെയ്തുവരുന്ന. അനൂപ് മുഹമ്മദിന്‍റെ അക്കൗണ്ടിലേക്ക് പല ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം എത്തിയതായി ഇ.ഡി കണ്ടെത്തി. ബിനീഷ് കൊടിയേരിയില്‍ നിന്ന് തനിക്ക് സാമ്പത്തിക സഹായം ലഭിച്ചിരുന്നതായി നേരത്തെ തന്നെ അനൂപ് മുഹമ്മദ് അന്വേഷണ സംഘത്തോട് സമ്മതിച്ചിരുന്നതാണ്. എന്നാല്‍ മറ്റ് പല ഉറവിടങ്ങളില്‍ നിന്നും പണം എത്തിയതിന്‍റെ രേഖകള്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ ഹാജരാക്കിയപ്പോഴാണ് ആരൊക്കെ നിക്ഷേപിച്ചുവെന്നറിയില്ലെന്ന മൊഴി അനൂപ് മുഹമ്മദ് നല്‍കുന്നത്.
അനൂപ്, ബിനീഷിനോട് പണം ആവശ്യപ്പെട്ട പിറകെയാണ് അനൂപിന് പല അക്കൗണ്ടുകളിൽ നിന്ന് പണം എത്തിയിരിക്കുന്നത്. ഇത് ഇ ഡി സ്ഥിരീകരിച്ചിട്ടുണ്ട്. താന്‍ പണം ആവശ്യപ്പെട്ടത് ബിനീഷിനോടാണെന്ന് കൂടി അനൂപ് സമ്മതിച്ചതോടെയാണ് ബിനീഷ് കോടിയേരിയെ വീണ്ടും ചോദ്യം ചെയ്യാനുള്ള തീരുമാനത്തിലേക്ക് ഇ.ഡി എത്തിയിരിക്കുകയാണ്. ഇരുവരേയും ഒരുമിച്ച് ചോദ്യം ചെയ്യാനായും ഇ.ഡി പദ്ധതി തയ്യാറാക്കിയെങ്കിലും ബിനീഷ് തന്റെ അസൗകര്യം അറിയിച്ചതോടെ ചോദ്യം ചെയ്യൽ നീണ്ടു.. ഈ സാഹചര്യത്തിലാണ് ബിനീഷിനെ പ്രത്യേകം വീണ്ടും ചോദ്യം ചെയ്യാനുള്ള തീരുമാനത്തിലേക്ക് ഇ.ഡി എത്തിയിരിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ 20 അക്കൗണ്ടുകളിൽ നിന്നായി 30 ലക്ഷം രൂപ അനൂപിന്‍റെ അക്കൗണ്ടിലേക്ക് എത്തിയെന്നാണ് അന്വേഷണ സംഘം ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഹോട്ടല്‍ വ്യവസായത്തിനുള്ള സാമ്പത്തിക സഹായം മാത്രമാണ് താന്‍ നല്‍കിയതെന്നാണ് ഇ.ഡിക്ക് ബിനീഷ് കൊടിയേരി നല്‍കിയിരിക്കുന്നു തെറ്റായ വിശദീകരണം.