Kerala NewsLatest NewsPoliticsUncategorized

അരൂർ മണ്ഡലത്തിൽ ഷാനിമോൾ തന്നെ; കോൺഗ്രസ്​ സ്​ഥാനാർഥി പട്ടികയിൽ ഒമ്പത്​ വനിതകൾ

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ്​ സ്​ഥാനാർഥി പട്ടികയിൽ ഒമ്പത്​ വനിതകൾ. അരൂർ മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയായ ഷാനിമോൾ ഉസ്​മാന്​ സീറ്റ്​ ഉറപ്പായിരുന്നു. മുൻ മന്ത്രിയായ പി.കെ. ജയലക്ഷ്​മി വയനാട്ടിലെ മാനന്തവാടിയിൽ നിന്നാണ്​ ജനവിധി തേടുന്നത്​. പത്മജ വേണുഗോപാൽ തൃശൂരിൽ നിന്ന്​ മത്സരിക്കും.

കൊല്ലം ഡി.സി.സി അധ്യക്ഷ ബിന്ദു കൃഷ്​ണ കൊല്ലത്ത്​ നിന്ന്​ ജനവിധി തേടും. ആലപ്പുഴ ജില്ല പഞ്ചായത്ത്​ അംഗമായിരുന്ന 27കാരിയായ അരിത ബാബു കോൺഗ്രസിൻറെ പ്രായം കുറഞ്ഞ വനിത സ്​ഥാനാർഥിയായി കായംകുളത്ത്​ മത്സരിക്കും.

കെ.എ. ഷീബ തരൂരിൽ നിന്നും പി.ആർ. സോന വൈക്കത്ത്​ നിന്നും രശ്​മി ആർ കൊട്ടാരക്കരയിൽ നിന്നും അൻസജിത റസൽ പാറശ്ശാലയിൽ നിന്നും കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കും. 92 സീറ്റുകളിൽ മത്സരിക്കു​ന്നുണ്ടെങ്കിലും 86 ഇടങ്ങളിലെ സ്ഥാനാർഥികളെ മാത്രമാണ്​ മുല്ലപ്പള്ളി രാമചന്ദ്രൻ ഞായറാഴ​്​ച പ്രഖ്യാപിച്ചത്​.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button