ബിനീഷ് കോടിയേരിയെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ പ്രതിചേർക്കില്ല.

ബംഗളുരു/ ബംഗളുരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ഇപ്പോൾ പ്രതിചേർക്കില്ല. ബിനീഷിനെ നിലവിൽ പ്രതിയാക്കാനുള്ള സാഹചര്യം ഇല്ലെന്നാണ് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ കോടതിയിൽ പറഞ്ഞത്.
നാല് ദിവസത്തെ ചോദ്യം ചെയ്യൽ പൂർത്തിയായ സാഹചര്യത്തിൽ ബിനീഷിനെ ഇനി കസ്റ്റഡിയിൽ ആവശ്യമില്ലെന്നും എൻ.സി.ബി കോടതിയിൽ അറിയിക്കുകയായിരുന്നു. ലഹരിമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദുമായി ബിനീഷിന് ബന്ധമുണ്ടെന്നും ബിനീഷ് ലഹരിമരുന്ന് ഉപയോഗിച്ചെന്നുമുള്ള ഇ.ഡിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തങ്ങൾ ബിനീഷിനെ ചോദ്യം ചെയ്തതെന്നും എൻ.സി.ബി കോടതിയെ അറിയിക്കുകയുണ്ടായി. എൻ.സി.ബി കസ്റ്റഡിയിൽ നീട്ടി ചോദിക്കാത്ത സാഹചര്യത്തിൽ ബിനീഷിനെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലേക്ക്തി രിച്ചയച്ചിരി ക്കുകയാണ്. ഇ.ഡിയുടെ കേസുമായി ബന്ധപ്പെട്ട് 14 ദിവസത്തേക്ക് ബിനീഷിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.