
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ഇതുവരെ 28,011,870 പേർക്കാണ് ലോകത്ത് ആകെ കൊവിഡ് ബാധ ഉണ്ടായിരിക്കുന്നത്. 907,248 പേരുടെ ജീവനാണ് ഇതുവരെ വൈറസ് ബാധ കവർന്നത്. 20,082,808 പേർ ഇതിനകം രോഗമുക്തരായി.
വൈറസ് ബാധിതരുടെ എണ്ണത്തിലും മരണ സംഖ്യയിലും അമേരിക്ക തന്നെയാണ് മുന്നിൽ. കൊവിഡ് ബാധിച്ച് 195,196 പേർ ഇതുവരെ അമേരിക്കയിൽ മരിച്ചു. യു എസിൽ 6,548,737 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 3,840,461 പേർ രോഗമുക്തി നേടി. രോഗികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തായിരുന്ന ഇന്ത്യ ബ്രസീലിനെ മറികടന്ന് കഴിഞ്ഞ ദിവസം രണ്ടാംസ്ഥാനത്തെത്തി. ഇന്ത്യയിൽ 4,462,965 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 75,091 പേർ മരിച്ചു. 3,466,819 പേർ രോഗമുക്തി നേടി. ബ്രസീലിൽ ഇതുവരെ 4,199,332 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 128,653 ആയി. 3,453,336 പേർ സുഖം പ്രാപിച്ചു.
ആഗോള കൊവിഡ് കേസുകളും മരണസംഖ്യയും ഉയരുന്നത് തന്നെയാണ് നിലവിൽ ആശങ്കയുണർത്തുന്ന കാര്യം. വേൾഡോമീറ്ററിന്‍റെ കണക്ക് പ്രകാരം വിവിധ രാജ്യങ്ങളിലായി നിലവിൽ 28,020,860 കൊവിഡ് കേസുകളാണ് ഉള്ളത്. മരണസംഖ്യ 907,975 ആയും ഉയർന്നിരിക്കുകയാണ്. നിലവിൽ 7,014,815 ആക്ടീവ് കേസുകളാണ് ലോകമെമ്പാടുമായി ഉള്ളത്. 20,098,070 പേർ രോഗമുക്തിയും നേടി. നിലവിൽ ചികിത്സയിലുള്ളവരിൽ 60,533 പേരുടെ നില ഗുരുതരമാണെന്നും കണക്കുകൾ പറയുന്നു. രോഗബാധിതരുടെ എണ്ണത്തിൽ മൂന്നാംസ്ഥാനത്താണെങ്കിലും കൊവിഡ് മരണങ്ങളിൽ രണ്ടാമത് നിൽക്കുന്നത് ബ്രസീലാണ്. 128,653 പേർക്കാണ് ഇവിടെ ജീവൻ നഷ്ടപ്പെട്ടിരിക്കുന്നത്. രോഗബാധിതരുടെ എണ്ണം 4,199,332 ആണ്. നിലവിൽ 617,343 ആക്ടീവ് കേസുകളാണ് ബ്രസീലിൽ ഉള്ളത്. 3,453,336 പേർ രോഗമുക്തിയും നേടി. നിലവിൽ ചികിത്സയിലുള്ളവരിൽ 8318 പേരുടെ നില ഗുരുതരമാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. പട്ടികയിൽ മുന്നിലുള്ള ആദ്യ മൂന്ന് രാജ്യങ്ങളിൽ കുറവ് പരിശോധന നടന്നിട്ടുള്ളത് ഇവിടെയാണ്.