CrimeEditor's ChoiceKerala NewsLatest NewsLocal NewsNationalNews
ബിനീഷിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.

ബംഗളൂരു / മയക്കുമരുന്ന് കേസിൽ നർക്കോട്ടിക് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്തുവരുന്ന ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി വെള്ളിയാഴ്ച അവസാനിക്കും. കഴിഞ്ഞ മൂന്നു ദിവസങ്ങളായി ബംഗളൂരു യെലഹങ്കയിലെ എൻ.സി.ബി ഓഫീസിൽ ബിനീഷിനെ ചോദ്യം ചെയ്തുവരുകയാണ്. കഴിഞ്ഞ ദിവസങ്ങളിലെ ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ തെളിവുകൾ ലഭിച്ചാൽ അറസ്റ്റ് നടപടികളിലേക്ക് കടക്കുമെന്നാണ് സൂചന. നവംബർ 25നാണ് ബിനീഷിന്റെ ജുഡീഷ്യൽ കസ്റ്റഡി അവസാനിക്കുന്നത്. ഇതിനിടെ, മയക്കുമരുന്ന് കേസിൽ മുൻകൂർ ജാമ്യത്തിനായുള്ള ബിനീഷ് കോടിയേരിയുടെ ഹർജി കർണാടക ഹൈകോടതി നവംബർ 24ലേക്ക് മാറ്റിയിട്ടുണ്ട്.