സർക്കാറിൻ്റെ വൻകിട പദ്ധതികളെക്കുറിച്ചും ഇ ഡി അന്വേഷിക്കും.

സംസ്ഥാന സർക്കാറിൻ്റെ വൻകിട പദ്ധതികളെക്കുറിച്ചും അന്വേഷണം നടത്തുമെന്ന്എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്. വൻകിട പദ്ധതികളിൽ ശിവശങ്കറിൻ്റെ സാന്നിദ്ധ്യം ഉള്ളതിനാലാണ് ഇത്തരം പദ്ധതികളിലേക്കും അന്വേഷണം പ്രഖ്യാപിച്ചത്. ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറിക്ക് ഇഡി കത്തുനല്‍കി.ഇതോടെ ലൈഫ് മിഷൻ ഉൾപ്പടെ ശിവശങ്കർ കൈയ്യിട്ട പദ്ധതികളെല്ലാം അന്വേഷണ വിധേയമാകുമെന്ന് ഏതാണ്ട് ഉറപ്പാവുകയാണ്.
കെഫോണ്‍, സ്മാര്‍ട് സിറ്റി, ഡൗണ്‍ടൗണ്‍, ഇ–മൊബിലിറ്റി തുടങ്ങി സർക്കാരിന്റെ നാലു വൻ പദ്ധതികളെ പറ്റിയാണ് അന്വേഷിക്കുന്നത്.
ഈ പദ്ധതികളുടെ മറവിൽ വൻ തുക കമ്മിഷൻ ലഭിച്ചുണ്ടെന്നാണ് ഇഡിയുടെ നിഗമനം. ശിവശങ്കര്‍ ഇടപെട്ട ലൈഫ്മിഷന്‍ പദ്ധതിയുടെ വിവരങ്ങളും ഇഡി തേടിയിരുന്നു. ലൈഫ് മിഷന്‍ പദ്ധതിയില്‍ നാലു കോടിയുടെ കൈക്കൂലി ഇടപാട് നടന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണു മറ്റു പദ്ധതികളെക്കുറിച്ചും ഇഡി അന്വേഷിക്കുന്നത്. പദ്ധതികളുടെ ധാരണാപത്രം, ഭൂമി ഏറ്റെടുത്ത
തിന്റെ വിശദാംശങ്ങള്‍ എന്നിവയാണു തേടിയത്. ഇതിൽ മറ്റു ഐഎഎസ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കും. ഇതിന് പുറമെ ശിവശങ്കറിന്റെ സ്വത്തുവിവരങ്ങളും ഇഡി ശേഖരിക്കുന്നുണ്ട്.