ലൈഫ് മിഷൻ അഴിമതി കേരളത്തിന് അപമാനകരം. പി.കെ കുഞ്ഞാലിക്കുട്ടി

ലൈഫ് മിഷൻ അഴിമതി കേരളത്തിന് അപമാനകരമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി. കേന്ദ്ര അന്വേഷണ ഏജൻസികളെ ക്ഷണിച്ചു വരുത്തിയത് കേരള സർക്കാരാണ്, അന്വേഷണം അവർക്കെതിരെ വരുന്നത് കൊണ്ടാണ് അന്വേഷണത്തെ അവര്‍ക്ക് വേണ്ടാതായത്. കമ്മീഷൻ വാങ്ങിയല്ല ജനസേവനം നടത്തേണ്ടത്. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതേസമയം ലൈഫ് മിഷനിലെ ക്രമക്കേട് സി.ബി.ഐ അന്വേഷിക്കുന്നതില്‍ സി.പി.എമ്മിന് എന്തിനാണ് വെപ്രാളമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. ഒന്നും മറക്കാനില്ലെങ്കിൽ സി.ബി.ഐയെ സ്വാഗതം ചെയ്യണം. കേന്ദ്ര ഏജൻസികളെ വിളിച്ചു വരുത്തിയത് മുഖ്യമന്ത്രിയാണ്. ചെന്നിത്തല പറഞ്ഞു. ഇതിനിടെ, ലൈഫ് മിഷനിലെ സി.ബി.ഐ അന്വഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും മന്ത്രിമാരും അഴിമതി നടന്നു എന്ന് പറഞ്ഞ കേസാണ്. അതുകൊണ്ടുതന്നെ സി.ബി.ഐ അന്വേഷണം രാഷ്ട്രീയ പ്രേരിതമല്ലെന്നും, ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു..