Kerala NewsLatest NewsUncategorized

‘ഞങ്ങൾ ഫിറോസിനെ പേടിച്ച് ഒളിവിൽ, കൊന്ന് തിന്നുന്നതാണ് ഭേദം; കാണുന്ന പോലെയല്ല, ഫിറോസ് ക്രിമിനലാണ്’; വെളിപ്പെടുത്തലുമായി വയനാട്ടിലെ കുഞ്ഞിന്റെ മാതാപിതാക്കൾ

പാലക്കാട്: കഴിഞ്ഞ ദിവസം വിവാദ പരാമർശവുമായി സാമൂഹ്യപ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിൽ എത്തിയത്തിനു പിന്നാലെ വയനാട്ടിലെ കുഞ്ഞിന്റെ മാതാപിതാക്കൾ. കൈവശമുള്ള ചെക്കുകൾ ഫിറോസ് ഒപ്പിട്ട് വാങ്ങിയെന്നും അതിൽ നിന്ന് ഫിറോസിന്റെ ബിനാമി ലക്ഷങ്ങൾ പിൻവലിച്ചെന്നും കുട്ടിയുടെ മാതാപിതാക്കൾ പറയുന്നു. ഏഴു ലക്ഷം രൂപയാണ് ചികിത്സ കഴിയുന്നതിന് മുൻപ് ബിനാമിയായ സെയ്ഫുള്ള പിൻവലിച്ചതെന്ന് ഇവർ പറയുന്നു.

ചികിത്സക്ക് ശേഷം ബാക്കി വരുന്ന പണം മറ്റ് രോഗികൾക്ക് വീതിച്ച് നൽകുമ്പോൾ അത് തന്റേതാണെന്ന് പറഞ്ഞുവന്ന് കരയുന്ന രോഗികളെയും ഇവരെ കാണിച്ച് കള്ളപ്രചാരണം നടത്തുന്ന മാനസിക രോഗികളെയും പൊതുജനം പൊതുയിടത്തിൽവെച്ച് തല്ലിക്കൊല്ലേണ്ട സമയം അതിക്രമിച്ചെന്ന് ഫിറോസ് കുന്നംപറമ്പിൽ പറയുന്ന വീഡിയോയാണ് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്. ഫിറോസ് കുന്നംപറമ്പിലിന്റെ പരാമർശത്തിനെതിരെ നിരവധി പേർ രംഗത്തുവന്നു. അതേ സമയം ഫിറോസ് കൂട്ടരും നാട്ടുകാരെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് തങ്ങൾക്കെതിരെ അവരെ തിരിച്ചെന്നും കുട്ടിയുടെ മാതാപിതാക്കൾ പറയുന്നു. ഫിറോസിനെ പേടിച്ച് ഇപ്പോൾ അവർ ഒളിവിൽ കഴിയുന്നത്. അന്ന് സഹായിക്കുന്നതിന് പകരം കുഞ്ഞുങ്ങളെയും ഞങ്ങളെയും കൊല്ലുന്നതായിരുന്നു ഭേദമെന്നും കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു.

മാതാപിതാക്കൾ പറയുന്നത്…

”തല്ലിക്കൊല്ലുമെന്ന് പറഞ്ഞതിനെക്കുറിച്ച് നാട്ടുകാർ ഒന്നും ചോദിക്കുന്നില്ല. ഫിറോസിനെ പേടിച്ച് ഒളിവിലാണ് ഞങ്ങൾ ഇപ്പോൾ. ഞങ്ങൾ ഇപ്പോഴും ഈ കുഞ്ഞുകൊച്ചിനെയും കൊണ്ട് ഓടി നടക്കുകയാണ്. ഇന്നലത്തെ 17 ലക്ഷം ഇന്ന് എങ്ങനെ 21 ലക്ഷമായി. അവൻ കാണുന്ന പോലെയൊന്നുമല്ല. ആ വെള്ളയും വെള്ളയും ഇട്ട് നടക്കുകയാണ്. മാനന്തവാടി പൊലീസ് സ്റ്റേഷനിലേക്ക് വാ. അക്കൗണ്ട് തുറന്ന സമയത്ത് കൈയിലുള്ള ചെക്കുകൾ ഫിറോസിന്റെ ബിനാമി സെയ്ഫുള്ള ഒപ്പിട്ട് വാങ്ങി കൊണ്ടു പോയി. പണം വന്ന് തുടങ്ങിയപ്പോൾ, കുട്ടിയുടെ സർജറി കഴിയും മുൻപ് സെയ്ഫുള്ള രണ്ടര ലക്ഷം രൂപ പിൻവലിച്ചു. കൂടാതെ ഏഴു ലക്ഷം രൂപയും പിൻവലിച്ചു. ഫിറോസ് ഇപ്പോൾ കാണിക്കുന്നത് സ്വന്തം നാട്ടിൽ ഞങ്ങളെ ജീവിക്കാൻ സമ്മതിപ്പിക്കാത്ത പരിപാടിയാണ്. ഏറ്റവും തരംതാഴ്ന്ന പരിപാടിയാണ് ഫിറോസ് കാണിക്കുന്നത്. നാട്ടുകാരെയും കൂട്ടി നിങ്ങൾ ഞങ്ങളെയും ഈ കുഞ്ഞുങ്ങളെയും അങ്ങ് കൊല്ല്. അതായിരിക്കും ഇതിലും ഭേദം. നാട്ടുകാരെ പറഞ്ഞ് പറ്റിച്ച് എന്ത് ചാരിറ്റിപ്രവർത്തനമാണ് നിങ്ങൾ നടത്തുന്നത്. ഫിറോസ് അത്രയും അധികം രീതിയിൽ ഞങ്ങളെ മാനസികമായി പീഡിപ്പിച്ചു. പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നാട്ടുകാരെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ഞങ്ങൾക്കെതിരെ തിരിച്ചു. ഇങ്ങനെയുള്ള നിങ്ങളാണോ പാവങ്ങളെ സഹായിക്കുന്ന ചാരിറ്റിപ്രവർത്തനം നടത്തുന്നത്. അന്ന് നിങ്ങൾ ഞങ്ങളെ സഹായിക്കേണ്ടായിരുന്നു. പച്ചയ്ക്ക് കൊന്ന് തിന്നുന്നതായിരുന്നു നല്ലത്.”

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button