Latest NewsNationalNewsUncategorized

വിദേശ പാർട്ടികൾക്ക് ശ്രീലങ്കയിൽ പ്രവേശനമില്ല; ബിജെപിയുടെ മോഹം നടക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

കൊളംബോ: ബിജെപിക്ക് ശ്രീലങ്കയിൽ രാഷ്ട്രീയ പ്രവേശനം സാധിക്കില്ലെന്ന് രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. രാജ്യത്തെ തിരഞ്ഞെടുപ്പ് നിയമം അത്തരമൊരു ക്രമീകരണം അനുവദിക്കുന്നില്ലെന്ന് ശ്രീലങ്കൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ചെയർമാൻ നിമൽ പുഞ്ചിഹേവ പറഞ്ഞു. ഇന്ത്യയിലെ ഭരണകക്ഷിയായ ബിജെപി ശ്രീലങ്കയിൽ യൂണിറ്റ് ആരംഭിക്കാൻ തയ്യാറെടുക്കുന്നുവെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ശ്രീലങ്കയിലെ ഏത് രാഷ്ട്രീയ പാർട്ടിക്കും വിദേശത്തുള്ള പാർട്ടികളുമായോ ഗ്രൂപ്പുകളുമായോ ബന്ധം പുലർത്തുന്നതിന് അനുമതിയുണ്ട്. എന്നാൽ നമ്മുടെ തിരഞ്ഞെടുപ്പ് നിയമങ്ങൾ വിദേശ രാഷ്ട്രീയ പാർട്ടികൾക്ക് ഇവിടെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല’ പുഞ്ചിഹേവ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

നേപ്പാളിലും ശ്രീലങ്കയിലും ബി.ജെ.പി.യെ ഭരണത്തിലെത്തിക്കാൻ ആഭ്യന്തര മന്ത്രി അമിത് ഷാ പദ്ധതിയിടുന്നതായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് കഴിഞ്ഞി ദിവസം പറഞ്ഞിരുന്നു. അഗർത്തലയിൽ പാർട്ടി പരിപാടിയിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അതിർത്തികടന്നുള്ള പാർട്ടിയുടെ ലക്ഷ്യങ്ങൾ 2018-ലെ തിരഞ്ഞെടുപ്പുകാലത്താണ് ഷാ തന്നോട് വെളിപ്പെടുത്തിയതെന്നും ബിപ്ലബ് വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button