സുന്ദരിയായ ബിജെപി കൗണ്‍സിലര്‍ വൈദ്യുതി മോഷ്ടിച്ചു,പൈസ ലാഭിച്ചതിന് പകരം പോയത് 82000 രൂപ
ഇടുക്കി: തൊടുപുഴയിലാണ് സംഭവം. തൊടുപുഴ നഗരസഭയില്‍ ബിജെപി കൗണ്‍സിലറുടെ വീട്ടില്‍ വൈദ്യൂതി മോഷണം കണ്ടെത്തി. കറന്റ് ലാഭിക്കാന്‍ വൈദ്യുതി മോഷ്ടിച്ചതോടെ സംഭവം വിജിലന്‍സ് പിടികൂടി 82000 രൂപ പിഴ ഈടാക്കി. ന്യൂമാന്‍ കോളെജ് വാര്‍ഡ് കൗണ്‍സിലര്‍ ശ്രീലക്ഷ്മി കെ സുദീപിന്റെ വീട്ടിലാണ് വൈദ്യൂതി മോഷണം കണ്ടെത്തിയത്.
ശ്രീലക്ഷ്മിയുടെ അച്ഛന്‍ തൊടുപുഴ മുതലിയാര്‍ മഠം കാവുക്കാട്ട് കെ ആര്‍ സുദീപിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലേക്കുള്ള വൈദ്യൂതി കണക്ഷനില്‍ നിന്നാണ് സമീപത്തെ ഇവരുടെ രണ്ട് വീടുകളിലേക്ക് വൈദ്യൂതി മോഷ്ടിച്ചത്. മീറ്റര്‍ വെക്കാതെ അനധികൃതമായി രണ്ട് കേബിള്‍ വലിച്ചായിരുന്നു വൈദ്യൂതി മോഷണം. രഹസ്യ വിവരം ലഭിച്ചതനുസരിച്ച് ആന്റി പവര്‍ തെഫ്റ്റ് വിജിലന്‍സ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് വൈദ്യൂതി മോഷണം കണ്ടെത്തിയത്.
വൈദ്യൂതി മോഷണത്തിന് 62000 രൂപയും കോംപൗണ്ടിംഗ് ചാര്‍ജ് ഇനത്തില്‍ 20000 രൂപയും ചേര്‍ത്ത് 82000 രൂപയാണ് പിഴയടച്ചത്. എന്നുമുതലാണ് വൈദ്യുതി മോഷണം തുടങ്ങിയതെന്ന് വ്യക്തമല്ല. പരമാവധി ആറ് മാസത്തെ ഉപയോഗം കണക്കാക്കി പിഴ ഇടക്കാന്‍ മാത്രമാണ് നിലവിലെ നിയമം.