സി.കെ ജാനുവിനെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ ബിജെപി ജില്ലാ കമ്മിറ്റിക്ക് പ്രതിഷേധം

വയനാട്: വയനാട്ടില്‍ ജനാധിപത്യ രാഷ്ട്രീയസഭാ നേതാവ് സി.കെ.ജാനു സ്ഥാനാര്‍ഥിയാക്കുന്നതില്‍ ബിജെപി ജില്ലാ കമ്മിറ്റിക്ക് പ്രതിഷേധം. മുന്നണിമര്യാദകള്‍ പാലിക്കാതെ പുറത്തുപോയതാണ്. എന്‍ഡിഎയില്‍ ചേര്‍ന്നത് അറിയില്ലെന്നും ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍ പറഞ്ഞു. ജില്ലയിലേക്കുളള സ്ഥാനാര്‍ത്ഥികളെ ഹിതപരിശോധനയിലൂടെ കണ്ടെത്തിയതായി ജില്ലാ പ്രസിഡന്റ് സജീ ശങ്കര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം മുന്നണിയില്‍ ചേര്‍ന്ന സി.കെ. ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയപാര്‍ട്ടിക്ക് ആറ് സീറ്റുകള്‍ വരെ എന്‍ഡിഎ നല്കിയേക്കുമെന്നാണ് സൂചന. ഒരിടവേളക്ക് ശേഷം എന്‍ഡിഎയിലേക്ക് മടങ്ങിയെത്തിയ സികെ ജാനു ബത്തേരിയിലോ മാനന്തവാടിയിലോ മത്സരിച്ചേക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ നയിച്ച വിജയ് യാത്രയുടെ സമാപനവേദിയില്‍ വെച്ചാണ് സി.കെ. ജാനു എന്‍ഡിഎയിലേക്ക് തിരിച്ചെത്തിയതായുള്ള പ്രഖ്യാപനം നടത്തിയത്.
അതേസമയം, ജില്ലാ നേതൃത്വത്തിന്റെ വിമര്‍ശനത്തില്‍ മറുപടിയുമായി സി.കെ. ജാനു രംഗത്തെത്തി. എന്‍ഡിഎ പ്രവേശനത്തില്‍ കാര്യങ്ങള്‍ വ്യക്തമാക്കേണ്ടത് ബിജെപി സംസ്ഥാന നേതൃത്വമാണ്. അവരുമായാണ് പാര്‍ട്ടി ചര്‍ച്ച നടത്തിയത്. അവര്‍ക്കിടയിലെ പ്രശ്നങ്ങള്‍ അവര്‍ തന്നെ പരിഹരിക്കണമെന്നും ജാനു പറഞ്ഞു.