എന്നെ കള്ളാ കള്ളാ എന്ന് വിളിച്ചുവെന്ന് മുഖ്യമന്ത്രി.

ഒരു മുഖ്യമന്ത്രിയുടെ മുഖത്തു നോക്കി കള്ളാ എന്ന് വിളിയ്ക്കാമോ? തെറി വിളിയ്ക്കുന്നത് നമ്മുടെ സംസ്ക്കാരത്തിന് യോജിച്ചതാണോ? മുഖ്യമന്ത്രി പിണറായി വിജയന് ചോദിച്ചു . നിയമസഭയില്‍ അവിശ്വാസപ്രമേയത്തിനിടെ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയവേ തന്റെ മുഖത്ത് നോക്കി ‘കള്ളാ കള്ളാ’ എന്ന് വിളിക്കലാണോ ശരിയായ മാര്‍ഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് വിവരങ്ങൾ അറിയിക്കാനായി നടത്തിയ പത്ര സമ്മേളനത്തിൽ ചോദിച്ചു. നാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ചെയ്തതെന്തൊക്കെയാണെന്ന് താന്‍ വിശദീകരിച്ചപ്പോള്‍ ’’എന്തെല്ലാം തെറികളാണ്’’ പ്രതിപക്ഷം വിളിച്ചു പറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭയില്‍ താന്‍ സംസാരിക്കാനായി സമയമെടുത്തതില്‍ പ്രതിപക്ഷത്തിനു വിഷമം ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അതില്‍ തനിക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്നും മുഖ്യമന്ത്രി ചോദിച്ചു. സര്‍ക്കാരിന്റെ ഓരോ കാര്യവും ജനങ്ങള്‍ നല്ല രീതിയിലാണ് സ്വീകരിച്ചിട്ടുള്ളതെന്നും അക്കാര്യത്തില്‍ ജനങ്ങള്‍ക്ക് സര്‍ക്കാരിനോട് മതിപ്പ് മാത്രമേ ഉള്ളൂ മുഖ്യമന്ത്രി പറയുകയുണ്ടായി.