
ലഖ്‌നൗ:ഹത്രാസിൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിലേക്ക് പോകുന്നതിനിടെ പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും നേരിടേണ്ടി വന്ന ക്രൂരതകൾ രാജ്യം കണ്ടിരുന്നു. രാഹുൽ ഗാന്ധിയെ തള്ളിയിടുകയും പ്രിയങ്ക ഗാന്ധിയുടെ വസ്ത്രത്തിൽ പിടിച്ച് വലിക്കുകയും ചെയ്തിരുന്നു. ഇന്നലെ തന്നെ പൊലീസുകാര്‍ ഈ വിഷയത്തില്‍ പ്രിയങ്ക ഗാന്ധിയോട് മാപ്പ് പറയുകയും ചെയ്തിരുന്നു. എന്നാല്‍ ബിജെപി നേതാവ് പൊലീസുകാര്‍ക്കെതിരെ രംഗത്ത്എത്തിയിരിക്കുകയാണ്. മാഹാരാഷ്ട്ര ബിജെപി വൈസ് പ്രസിഡന്റ് ചിത്ര വാഗാണ് പൊലീസുകാരനെതിരെ രംഗത്തെത്തിയത്. പൊലീസുകാരനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഇവര്‍ കത്തയെഴുതുകയും ചെയ്തു.
ഒരു പുരുഷ പൊലീസുദ്യോഗസ്ഥന് വനിതയായ രാഷ്ട്രീയ നേതാവിന്റെ വസ്ത്രത്തില്‍ കുത്തിപ്പിടിക്കാന്‍ എങ്ങനെ ധൈര്യം വന്നു. ഇന്ത്യന്‍ സംസ്‌കാരത്തില്‍ വിശ്വസിക്കുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പൊലീസുകാരനെതിരെ നടപടിയെടുക്കണം’-ചിത്ര ട്വീറ്റ് ചെയ്തു. ചിത്രക്ക് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി. ചിത്ര വാഗ് പാര്‍ട്ടി മാറിയെങ്കിലും സംസ്‌കാരം മറന്നില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. എന്‍സിപിയിലായിരുന്ന ചിത്ര കഴിഞ്ഞ വര്‍ഷമാണ് ബിജെപിയില്‍ ചേര്‍ന്നത്. ഹാഥ്റസില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട 19കാരിയായ ദലിത് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകും വഴിയായിരുന്നു പ്രിയങ്കയെയും രാഹുലിനെയും പൊലീസ് തടഞ്ഞത്.